< Back
Movies
Kunchacko Boban and Bijumenon reunite; Martin Prakat with a new film, Breaking news, കുഞ്ചാക്കോ ബോബനും ബിജുമേനോനും വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രവുമായി മാർട്ടിൻ പ്രക്കാട്ട്, ബ്രേക്കിങ് ന്യൂസ്

ബിജു മേനോൻ, മാർട്ടിൻ പ്രക്കാട്ട്, കുഞ്ചാക്കോ ബോബൻ

Movies

കുഞ്ചാക്കോ ബോബനും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി മാർട്ടിൻ പ്രക്കാട്ട്

Web Desk
|
16 March 2023 6:18 PM IST

രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്

ബെസ്റ്റ് ആക്ടർ, എബിസിഡി, ചാർലി, നായാട്ട് തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവ്വഹിക്കുന്ന പുതിയ സിനിമയിൽ ചാക്കോച്ചനും ബിജു മേനോനും വീണ്ടുമൊന്നിക്കുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. എറണാകുളം ഗോകുലം പാർക്കിൽ നടന്ന 'പ്രണയവിലാസം' സക്‌സസ് മീറ്റിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനമുണ്ടായത്.

ചിത്രത്തിൽ ബിജു മേനോൻ സുപ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മല്ലുസിംഗ്, സീനിയേഴ്‌സ്, സ്പാനിഷ് മസാല, ഓർഡിനറി, ത്രീ ഡോട്‌സ്, മധുരനാരങ്ങ, ഭയ്യാ ഭയ്യാ, റോമൻസ്, 101 വെഡ്ഡിംഗ്‌സ്, ട്വൻറി 20, കഥവീട് എന്നിങ്ങനെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച, ത്രില്ലടിപ്പിച്ച ആ ഹിറ്റ് കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിനൊപ്പം വീണ്ടും ഒരുമിച്ചെത്തുകയാണ്. ഷൈജു ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ സംയുക്തമായാകും സിനിമ നിർമ്മിക്കുക. ഹിറ്റ് ടീം വീണ്ടും ഒന്നിച്ചെത്തുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Similar Posts