< Back
Movies
വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം മൈക്ക് ടൈസണ്‍; ലിഗര്‍ അടുത്ത വര്‍ഷം ആഗസ്റ്റില്‍ തിയറ്ററുകളില്‍
Movies

വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം മൈക്ക് ടൈസണ്‍; ലിഗര്‍ അടുത്ത വര്‍ഷം ആഗസ്റ്റില്‍ തിയറ്ററുകളില്‍

Web Desk
|
16 Dec 2021 1:08 PM IST

2022 ആഗസ്റ്റ് 25ന് ചിത്രം റിലീസിനൊരുങ്ങുന്നതായി നിര്‍മാതാവ് കരണ്‍ ജോഹര്‍ അറിയിച്ചു

മുൻ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ മൈക്ക് ടൈസൺ ആദ്യമായി ഇന്ത്യൻ സിനിമയുടെ ഭാഗമാകുന്ന വിജയ് ദേവരക്കൊണ്ട ചിത്രം ലിഗര്‍ അടുത്തവര്‍ഷം തിയറ്ററുകളിലെത്തും. 2022 ആഗസ്റ്റ് 25ന് ചിത്രം ലോക റിലീസിനൊരുങ്ങുന്നതായി നിര്‍മാതാവ് കരണ്‍ ജോഹര്‍ അറിയിച്ചു. ഡിസംബര്‍ 31ന് ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംസ് പുറത്തുവിടുമെന്നും കരണ്‍ ജോഹര്‍ തന്‍റെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗങ്ങളിൽ ടൈസൺ അതിഥി വേഷത്തിൽ എത്തുമെന്നാണ് വിവരം. കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം പൂരി ജഗന്നാഥാണ് സംവിധാനം ചെയ്യുന്നത്. ഒരു മിക്സഡ് മാർഷ്യൽ ആർട്സ് അഭ്യാസിയായാണ് വിജയ് ദേവരകൊണ്ട ചിത്രത്തിലെത്തുക.

അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, അലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റപ്പ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. മൈക്ക് ടൈസന്‍റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ മാസം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

Similar Posts