< Back
Movies
Listin Stephen, President, Kerala Film Distributors Association
Movies

ലിസ്റ്റിൻ സ്റ്റീഫൻ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്; എസ്എ.സ്.ടി സുബ്രഹ്മണ്യം ജനറൽ സെക്രട്ടറി

Web Desk
|
2 July 2025 9:48 PM IST

നിരവധി ഹിറ്റ്‌ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിർമാണ-വിതരണ കമ്പനിയുടെയും SIFA( സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി)സൗത്ത് സ്റ്റുഡിയോസ്, സൗത്ത് ഫ്രെയിംസ് എന്നീ സ്ഥാപനങ്ങളുടെയും ഉടമയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിൻ സ്റ്റീഫൻ.

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി മൂന്നാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറൽ സെക്രട്ടറിയായി എസ്.എസ്.ടി സുബ്രഹ്മണ്യനും ജോയിന്റ് സെക്രട്ടറിയായി എ. മാധവൻ, മുകേഷ് ആർ മേത്ത, പി.എ സെബാസ്റ്റ്യൻ എന്നിവരും ട്രഷററായി വി.പി. മാധവൻ നായരും തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിങ്ങിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെയാണ് അടുത്ത ഒരു വർഷത്തേക്ക് കൂടി തെരഞ്ഞെടുത്തിരിക്കുന്നത്.

നിരവധി ഹിറ്റ്‌ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിർമാണ-വിതരണ കമ്പനിയുടെയും SIFA( സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി)സൗത്ത് സ്റ്റുഡിയോസ്, സൗത്ത് ഫ്രെയിംസ് എന്നീ സ്ഥാപനങ്ങളുടെയും ഉടമയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിൻ സ്റ്റീഫൻ.

സിനിമ മേഖലയിലെ പ്രതിഭകളെ വാർത്തെടുക്കുന്ന SIFA മലയാള സിനിമയ്ക്ക് തന്നെ ഒരു മുതൽക്കൂട്ടാണ്. 2011 ൽ ‘ട്രാഫിക്’ എന്ന സിനിമ നിർമിച്ചാണ് ലിസ്റ്റിൻ നിർമാണ രം​ഗത്തെത്തുന്നത്. തുടർന്ന് ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നിർമാണക്കമ്പനികളിലൊന്നായി മാജിക് ഫ്രെയിംസ് മാറി. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം നിർമാണത്തിൽ പങ്കാളിയായി. കടുവ, ജനഗണമന എന്നീ സിനിമകൾ ഒന്നിച്ചു നിർമിച്ചു. കൂടാതെ കെജിഎഫ് 2, ബിഗിൽ, പേട്ട തുടങ്ങിയ സിനിമകളുടെ കേരള വിതരണവും ഇവർ ഒന്നിച്ചാണ് ഏറ്റെടുത്തത്.

ദിലീപ് നായകനായി എത്തിയ " പ്രിൻസ് ആൻഡ് ഫാമിലി" എന്ന വിജയ ചിത്രമാണ് ലിസ്റ്റിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. മാജിക് ഫ്രെയിംസ് വിതരണം ചെയ്ത "മൂൺ വാക്ക് " എന്ന ചിത്രവും പ്രേക്ഷകശ്രദ്ധ ആകർഷിച്ച വിജയ ചിത്രമായിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ ഇവയൊക്കെയാണ്. കുഞ്ചാക്കോ ബോബൻ - രതീഷ് ബാലകൃഷ്ണ പൊതുവാൾ (എന്നാൽ താൻ കേസുകൊട് )എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ഒരുമിക്കുന്ന " ഒരു ദുരൂഹ സാഹചര്യത്തിൽ", നിവിൻ പോളി-ലിജോ മോൾ- അരുൺ വർമ്മ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ബേബി ഗേൾ" ,അമൽ തമ്പി- ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്, പൃഥ്വിരാജുമായി ചേർന്നുള്ള സന്തോഷ് ട്രോഫി സൂപ്പർ ഹിറ്റ് സംവിധായകൻ വിപിൻദാസ് സംവിധാനം ചെയ്യുന്നു.

Similar Posts