< Back
Movies
രാവിലെ ആറ് മുതൽ ഷോകൾ, അതും നാലാം ദിനം; ചരിത്രം കുറിച്ച് ലോക - ചാപ്റ്റർ വൺ: ചന്ദ്ര
Movies

രാവിലെ ആറ് മുതൽ ഷോകൾ, അതും നാലാം ദിനം; ചരിത്രം കുറിച്ച് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര"

Web Desk
|
30 Aug 2025 10:26 PM IST

കേരളത്തിലെ മൂന്നൂറിൽ അധികം സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ചരിത്രം കുറിക്കുന്നു. ഞായറാഴ്ച രാവിലെ 6 മണി മുതൽ ആണ് ചിത്രത്തിൻ്റെ ഷോകൾ കേരളത്തിൽ ആരംഭിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിൻ്റെ ഷോകൾ റിലീസ് ചെയ്ത് നാലാം ദിവസം രാവിലെ 6 മണി മുതൽ ആരംഭിക്കുന്നത്. പ്രേക്ഷകരുടെ അഭ്യർത്ഥനയെ തുടർന്നാണ് ചിത്രം 6 മണിക്ക് പ്രദർശനം ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും ട്രെൻഡിങ് ആയി സൂപ്പർ വിജയത്തിലേക്കാണ് കുതിക്കുന്നത്.

കേരളത്തിലെ മൂന്നൂറിൽ അധികം സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളം മുഴുവൻ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രത്തിന് അഭൂതപൂർവമായ ജനപിന്തുണയാണ് ലഭിക്കുന്നത്. പാൻ ഇന്ത്യ തലത്തിൽ വലിയ പ്രശംസ നേടുന്ന ചിത്രം "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ്. പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ഒരുക്കിയത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണി പ്രിയദർശൻ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നസ്‌ലൻ, സാൻഡി എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ വമ്പൻ കാമിയോ റോളുകളും സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്.

കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിച്ച ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ വിതരണം ചെയ്തിരിക്കുന്നത് വമ്പൻ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ, തെലുങ്കിൽ സിതാര എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് ചിത്രം വിതരണം ചെയ്തത്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

Similar Posts