< Back
Movies
ലൂസിഫറില്‍ ഞാന്‍ തൃപ്തനല്ല, ഗോഡ് ഫാദര്‍ ഒരിക്കലും അങ്ങനെയാവില്ല- ചിരഞ്ജീവി
Movies

''ലൂസിഫറില്‍ ഞാന്‍ തൃപ്തനല്ല, ഗോഡ് ഫാദര്‍ ഒരിക്കലും അങ്ങനെയാവില്ല''- ചിരഞ്ജീവി

Web Desk
|
4 Oct 2022 7:34 PM IST

ഒക്ടോബര്‍ അഞ്ചിനാണ് ഗോഡ് ഫാദർ തിയറ്ററുകളില്‍ എത്തുക

മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദറിന് വൻവരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ മോഹൻ ലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയാണ്. കഴിഞ്ഞയാഴ്ചയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. അഞ്ച് ദിവസം കൊണ്ട് 16 മില്യൺ പേരാണ് ട്രെയിലർ കണ്ടത്.

ലൂസിഫറിനേക്കാൾ മികച്ച രീതിയിലാണ് ഗോഡ് ഫാദർ ഒരുക്കിയിരിക്കുന്നത് എന്ന് ചിരഞ്ജീവി കഴിഞ്ഞ ദിവസം പ്രതികരിച്ചു. ''ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനല്ല.. പക്ഷേ ഗോഡ് ഫാദർ ഒരിക്കലും അങ്ങനെയവില്ല. ബോറടിപ്പിക്കുന്ന ഒരു രംഗവും ഗോഡ് ഫാദറിൽ നിങ്ങൾക്ക് കാണാനാവില്ല''- ചിരഞ്ജീവി പറഞ്ഞു. കഥയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നും സിനിമ പുതിയൊരനുഭവമായിരിക്കുമെന്നും താരം പ്രതികരിച്ചു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിലാണ് താരത്തിന്‍റെ പ്രതികരണം.

മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ലൂസിഫറില്‍ മഞ്ജു മോഹന്‍ലാലിന്‍റെ സഹോദരി കഥാപാത്രമാണെങ്കില്‍ ഗോഡ്ഫാദറില്‍ നയന്‍താര ചിരഞ്ജീവിയുടെ നായികയാണ്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.


Related Tags :
Similar Posts