< Back
Movies
ജാക്‌സൺ ബസാർ യൂത്ത് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കി
Movies

'ജാക്‌സൺ ബസാർ യൂത്ത്' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കി

Web Desk
|
22 Jan 2022 6:29 PM IST

ഇമാജിൻ സിനിമാസ്, ക്രോസ് ബോർഡർ കാമറ, ലാസ്റ്റ് എക്‌സിറ്റ് എന്നിവയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.

പുതുമുഖ സംവിധായകൻ ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന 'ജാക്‌സൺ ബസാർ യൂത്ത്' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നടൻ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. സംവിധായകൻ സകരിയ നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ചിന്നു ചാന്ദിനി, ലുഖ്മാൻ അവറാൻ, മാത്യൂ, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉസ്മാൻ മാരത്താണ് തിരക്കഥ എഴുതിയത്. ഗോവിന്ദ് വസന്താണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇമാജിൻ സിനിമാസ്, ക്രോസ് ബോർഡർ കാമറ, ലാസ്റ്റ് എക്‌സിറ്റ് എന്നിവയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.

ഡിഒപി: ദീപക് ഡി മേനോൻ, എഡിറ്റർ: അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ലിറിക്‌സ്: അൻവർ അലി, സുഹൈൽ കോയ, ഷറഫു. ചീഫ് അസോസിയേറ്റഡ് ഡയറ്കടർ മൻസൂർ റഷീദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്. സകരിയ വാവാട്, ഷാഫി വലിയപറമ്പ, ഡോ. സൽമാൻ എന്നിവർ സഹനിർമാതാക്കളാണ്. ഹാരിസ് ദേശം, പിബി അനീഷ് എന്നിവർ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർമാരാണ്.

Actor Mammootty has released the first look poster of 'Jackson Bazaar Youth' directed by newcomer director Shamal Sulaiman through his Facebook page.

Similar Posts