< Back
Movies

Movies
'പടച്ചോനെ ഇങ്ങള് കാത്തോളീ' ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കി
|11 Feb 2022 4:30 PM IST
ശ്രീനാഥ് ഭാസി, ഗ്രേസ് ആൻറണി, ആൻ ഷീതൾ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന 'പടച്ചോനെ ഇങ്ങള് കാത്തോളീ' ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ശ്രീനാഥ് ഭാസി, ഗ്രേസ് ആൻറണി, ആൻ ഷീതൾ, അലൻസിയർ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് നിർമാതാക്കൾ. ഇവരുടെ ടൈനി പ്രൊഡക്ഷന്റെ നാലാമത്തെ ചിത്രമാണിത്. ജയസൂര്യ നായകനായ 'വെള്ളം', അപ്പൻ എന്നിവ ഇവർ നിർമിച്ച ചിത്രങ്ങളാണ്.
പുതിയ ചിത്രത്തിന് ഷാൻ റഹ്‌മാനാണ് സംഗീതം നൽകുന്നത്. പ്രദീപ്കുമാർ രചനയും വിഷ്ണുപ്രസാദ് ഛായഗ്രഹണവും നിർവഹിക്കും. കിരൺദാസാണ് എഡിറ്റർ.
Mammootty releases poster titled 'Padachone Ingal Kaatholiee'