< Back
Movies
മൈക്കിളിന്റെ വരവറിയിച്ച് മമ്മൂട്ടി; ഭീഷ്മപർവ്വം   വിഷ്വൽ സറൗണ്ട് പോസ്റ്റർ പുറത്തുവിട്ടു
Movies

മൈക്കിളിന്റെ വരവറിയിച്ച് മമ്മൂട്ടി; ഭീഷ്മപർവ്വം വിഷ്വൽ സറൗണ്ട് പോസ്റ്റർ പുറത്തുവിട്ടു

Web Desk
|
1 March 2022 10:02 PM IST

ചിത്രത്തിലെ പറുദീസ എന്ന് തുടങ്ങുന്ന ഗാനത്തോടൊപ്പമാണ് പോസ്റ്റർ.

മമ്മൂട്ടി- അമൽ നീരദ് കൂട്ട്‌കെട്ട് വീണ്ടും ഒരുമിക്കുന്ന ഭീഷ്മപർവ്വത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. മാർച്ച് മൂന്നിനാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററാണ് ഏവരുടെയും ശ്രദ്ധനേടുന്നത്. വിഷ്വൽ സറൗണ്ട് പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിത്രത്തിലെ പറുദീസ എന്ന് തുടങ്ങുന്ന ഗാനത്തോടൊപ്പമാണ് പോസ്റ്റർ.

അമൽ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. ബിഗ് ബിയുടെ തുടർച്ചയായ 'ബിലാലാ'ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പർവ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.

അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് വിവേക് ഹർഷൻ. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Similar Posts