< Back
Movies
നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉപരിപഠനം; വിദ്യാമൃതം പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി
Movies

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉപരിപഠനം; വിദ്യാമൃതം പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി

Web Desk
|
25 July 2022 5:21 PM IST

കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന 'വിദ്യാമൃതം' പദ്ധതിയുടെ ആദ്യഘട്ടം മമ്മൂട്ടി ഫേസ്ബുക്കിലൂടെയാണ് പ്രഖ്യാപിച്ചത്

നിര്‍ധനരായ വിദ്യാര്‍ഥികളുടെ ഉപരിപഠനം ഏറ്റെടുക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് മമ്മൂട്ടി. മമ്മൂട്ടി ഭാഗമായ കെയർ ആന്‍റ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്നാണ് 'വിദ്യാമൃതം ' എന്ന് പേരിട്ട പദ്ധതിക്ക് തുടക്കം കുറിച്ചത്. കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന 'വിദ്യാമൃതം' പദ്ധതിയുടെ ആദ്യഘട്ടം മമ്മൂട്ടി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു.

എം.ജി.എം. ഗ്രൂപ്പാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് പദ്ധതിക്ക് രൂപം കൊടുത്തത്. പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എന്‍ജിനീയറിങ്ങ്,പോളിടെക്‌നിക്ക്,ആര്‍ട്‌സ് ആന്‍റ് സയന്‍സ്,കൊമേഴ്‌സ്,ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിലാണ് തുടർ പഠനസൗകര്യമൊരുക്കുന്നത്. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരും.

മമ്മൂട്ടിയുടെ പോസ്റ്റ്

കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ, ഞാൻ കൂടി ഭാഗമായ കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്ന് 'വിദ്യാമൃതം - 2' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എന്‍ജിനീയറിങ്ങ്,പോളിടെക്‌നിക്ക്,ആര്‍ട്‌സ് ആന്റ് സയന്‍സ്,കൊമേഴ്‌സ്,ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിലാണ് തുടർ പഠനസൗകര്യമൊരുക്കുന്നത്. കോവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ ഉദ്ദേശ്യമുണ്ട്. അർഹരായ വിദ്യാർഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിലാകും ഇതിൽ ഉൾപ്പെടുത്തുക.വിശദ വിവരങ്ങൾക്ക് 7025335111, 9946485111 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Related Tags :
Similar Posts