< Back
Movies
വെള്ളത്തിന് ശേഷം പ്രജീഷ് സെൻ-ജയസൂര്യ; മേരി ആവാസ് സുനോ മെയ് 13 മുതൽ
Movies

'വെള്ള'ത്തിന് ശേഷം പ്രജീഷ് സെൻ-ജയസൂര്യ; 'മേരി ആവാസ് സുനോ' മെയ് 13 മുതൽ

Web Desk
|
26 March 2022 10:23 PM IST

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മേരി ആവാസ് സുനോ'

ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന 'മേരി ആവാസ് സുനോ' മെയ് 13 ന് തിയറ്ററിലെത്തും. മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് നിർമാണം.

റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ശിവദ, ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ. എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.

വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രാഹകൻ. ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിങ് ബിജിത് ബാല. സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ-താമിർ ഓകെ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്‍റ് - എം.കുഞ്ഞാപ്പ


Similar Posts