< Back
Movies
പുലിമുരുകൻ ടീം വീണ്ടും; വൈശാഖ്- മോഹൻ ലാൽ ചിത്രം വരുന്നു
Movies

പുലിമുരുകൻ ടീം വീണ്ടും; വൈശാഖ്- മോഹൻ ലാൽ ചിത്രം വരുന്നു

Web Desk
|
30 Oct 2021 8:47 PM IST

എറണാകുളത്ത് നവംബർ 10 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്‌

പുലിമുരുകനു ശേഷം മോഹൻലാൽ വൈശാഖ് ടീം വീണ്ടും ഒന്നിക്കുന്നു. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണ തന്നെയാണ് രചന. ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണിനു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണിത്‌.

അതുവരെയുണ്ടായിരുന്ന ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ചിത്രമായിരുന്നു പുലിമുരുകൻ. പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു എന്ന് മുമ്പ് വാർത്തകൾ വന്നിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. എറണാകുളത്ത് നവംബർ 10 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

റോഷൻ മാത്യു, അന്നബെൻ, ഇന്ദ്രജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന നൈറ്റ് ഡ്രൈവാണ് വൈശാഖിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമ. മമ്മൂട്ടി നായകനാവുന്ന 'ന്യൂയോർക്ക്', ഉണ്ണിമുകുന്ദൻ നായകനാവുന്ന 'ബ്രൂസ് ലീ' എന്നീ ചിത്രങ്ങൾ വൈശാഖിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാറാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ 'ആറാട്ട്', പൃഥ്വിരാജ് ചിത്രം 'ബ്രോ ഡാഡി'. ജിത്തു ജോസഫിന്റെ 'ട്വൽത്ത് മാൻ' എന്നീ മോഹൻ ലാൽ ചിത്രങ്ങൾ ഷൂട്ടിങ് പൂർത്തിയാക്കിയിട്ടുണ്ട്.

Similar Posts