Movies
Mohanlal movie teaser
Movies

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവം ടീസർ - എത്തി

Web Desk
|
19 July 2025 9:01 PM IST

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷന്റെ ഭാഗമായിട്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷന്റെ ഭാഗമായിട്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിലെ ഹൃദ്യമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ളതാണ് ടീസർ. പൂനയുടെ പശ്ചാത്തലത്തിൽ സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ബന്ധങ്ങളുടെ കെട്ടുറപ്പും, നർമമൂർത്തങ്ങളുമൊക്കെ ഇഴചേർന്ന് വളരെ പ്ലസന്റ് ആയ ഒരു ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. പ്രേക്ഷകർക്ക് ഓർത്തുവയ്ക്കാൻ ഒരു ചിത്രം കൂടി സമ്മാനിക്കുകയാണ് സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം. മാളവികാ മോഹനും സംഗീതയുമാണ് നായികമാർ.

പുതിയ തലമുറയിലെ സംഗീത് പ്രതാപിന്റെ സാന്നിധ്യവും ഏറെ കൗതുകമാകുന്നു. ലാലു അലക്‌സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ്, എന്നിവരും പ്രധാന താരങ്ങളാണ്. അഖിൽ സത്യന്റെ കഥക്ക് ടി.പി സോനു തിരക്കഥ ഒരുക്കുന്നു. ഗാനങ്ങൾ - മനു മഞ്ജിത്ത്, സംഗീതം- ജസ്റ്റിൻ പ്രഭാകർ, ഛായാഗ്രഹണം - അനു മൂത്തേടത്ത്, എഡിറ്റിങ് കെ. രാജഗോപാൽ, കലാസംവിധാനം - പ്രശാന്ത് മാധവ്,

മേക്കപ്പ് -പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, സ്റ്റിൽസ്- അമൽ.സി. സദർ, അനൂപ് സത്യനാണ് മുഖ്യ സംവിധാനമഹായി. സഹസംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പ്രൊഡക്ഷൻ മാനേജർ - ആദർശ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്.

Similar Posts