< Back
Movies
രണ്ടാമതും ദേശീയ പുരസ്‌കാരം; നന്ദി പറഞ്ഞു സംഗീത സംവിധായകന്‍ ജി.വി പ്രകാശ്കുമാര്‍
Movies

രണ്ടാമതും ദേശീയ പുരസ്‌കാരം; നന്ദി പറഞ്ഞു സംഗീത സംവിധായകന്‍ ജി.വി പ്രകാശ്കുമാര്‍

Web Desk
|
2 Aug 2025 12:55 PM IST

'വാത്തി' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് ജി.വി പ്രകാശ് കുമാര്‍ അവാര്‍ഡ് സ്വന്തമാക്കിയത്

കൊച്ചി: 71 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി തമിഴ് സംഗീത സംവിധായകന്‍ ജി.വി പ്രകാശ് കുമാര്‍. ധനുഷിനെ നായകനാക്കി തെലുങ്കു സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കിയ 'വാത്തി' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് ജി.വി പ്രകാശ് കുമാര്‍ അവാര്‍ഡ് സ്വന്തമാക്കിയത്. രണ്ടാമത്തെ തവണയാണ് അദ്ദേഹം ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂര്യ നായകനായ സുധ കൊങ്ങര ചിത്രം 'സൂരറായ് പോട്രൂ' വിന് പശ്ചാത്തല സംഗീതം നല്‍കിയും അദ്ദേഹം ദേശീയ പുരസ്‌കാരം നേടിയിരുന്നു.

അവാര്‍ഡ് നേട്ടത്തില്‍ 'വാത്തി' ചിത്രവമായി ബന്ധപെട്ടു പ്രവര്‍ത്തിച്ച ഏവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. തന്നെ ഈ ചിത്രത്തിലേക്ക് നിര്‍ദേശിച്ച ധനുഷ്, തന്നെ ഇതിലേക്ക് തിരഞ്ഞെടുത്ത സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ നാഗ വംശി, തിരുവിക്രം, ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ച ഗായകര്‍, വരികള്‍ എഴുതിയവര്‍, തന്റെ സൗണ്ട് എന്‍ജിനീയര്‍ ജോസന്‍ ഉള്‍പ്പെടെ സംഗീത വിഭാഗത്തില്‍ പ്രവര്‍ത്തിച്ചവര്‍ എല്ലാവര്‍ക്കും ജി വി പ്രകാശ് കുമാര്‍ നന്ദി അറിയിച്ചു.

സിതാര എന്റര്‍ടൈന്‍മെന്റ്, ഫോര്‍ച്ചുണ് ഫോര്‍ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ 'വാത്തി' തമിഴിലും തെലുങ്കിലും ആയാണ് ഒരുക്കിയത്. 'സര്‍' എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ പ്രദര്‍ശനത്തിന് എത്തിയത്. വമ്പന്‍ വിജയം നേടിയ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Similar Posts