< Back
Movies
തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികിയിൽ നായികയായി നസ്രിയ
Movies

തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികിയിൽ' നായികയായി നസ്രിയ

Web Desk
|
17 March 2022 6:48 PM IST

നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്

നാനി നായകനായെത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് കോമഡി എന്റർടെയ്‌നർ തെലുങ്ക് ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. ചിത്രത്തിൽ നായികയായിയെത്തുന്നതാവട്ടെ മലയാളികളുടെ ഇഷ്ടതാരം നസ്രിയ ഫഹദ്. ചിത്രത്തിൽ ലീല തോമസ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തതോടെ മികച്ച പ്രതികരണവും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നുണ്ട്.

നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിവേക് അത്രേയ ആണ് സംവിധാനം. മൈത്രി മൂവി മേക്കേർസ് ആണ് നിർമാണം. ജൂൺ 10ന് ചിത്രം റിലീസ് ചെയ്യും. മലയാളി താരം തൻവി റാം ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. നാദിയ മൊയ്തു, രാഹുൽ രാമകൃഷ്ണ, സുഹാസ് എന്നിവരാണ് മറ്റ് താരങ്ങൾ.

Similar Posts