< Back
Entertainment
നിക്കിന്റെ ജന്മദിനാഘോഷം; പ്രൈവറ്റ് ജെറ്റിൽ പറന്ന് താരദമ്പതികൾ
Entertainment

നിക്കിന്റെ ജന്മദിനാഘോഷം; പ്രൈവറ്റ് ജെറ്റിൽ പറന്ന് താരദമ്പതികൾ

Web Desk
|
17 Sept 2022 6:47 PM IST

വിമാനത്തിലിരുന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്ന പ്രിയങ്ക ചോപ്രയെയും വീഡിയോയിൽ കാണാം

ഗായകൻ നിക്ക് ജൊനാസിന്റെ 30ാം ജന്മദിനാഘോഷത്തിനായി പ്രൈവറ്റ് ജെറ്റിൽ പറന്ന് താരദമ്പതിമാരായ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും. ഇതിന്റെ വീഡിയോ നിക്ക് ജൊനാസ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'ഞങ്ങളിതാ പോകുന്നു' എന്ന അടിക്കുറിപ്പോടെ പ്രൈവറ്റ് ജെറ്റിൽ കയറാൻ പോകുന്ന സെൽഫി വീഡിയോ നിക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിമാനത്തിലിരുന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്ന പ്രിയങ്ക ചോപ്രയെയും വീഡിയോയിൽ കാണാം. സൺഗ്ലാസും, കറുത്ത ടീഷർട്ടണിഞ്ഞുമാണ് നിക്ക് ജൊനാസെത്തിയത്. വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് താരത്തിന് പിറന്നാളാശംസകൾ നേർന്നത്. 'ഈ വീഡിയോ എനിക്ക് ഇഷ്ടമായി. അവൾ ഫോണിൽ എന്നോടാണ് സംസാരിക്കുന്നത്'- പ്രിയങ്കയുടെ മാനേജർ അഞ്ജുല ആചാര്യ കമന്റ് ചെയ്തു.

2017-ലെ ഗലെ പുരസ്‌കാര വേദിയിലാണ് നിക്കും പ്രിയങ്കയും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാകുകയും 2018 ഡിസംബറിൽ വിവാഹിതരാവുകയുമായിരുന്നു. ഈ വർഷം ജനുവരി 22-നാണ് പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജൊനാസിനും വാടക ഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് പിറന്നത്. മാൽതി മേരി ചോപ്ര ജൊനാസ് എന്നാണ് കുഞ്ഞിന്റെ പേര്. മകൾക്കൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്.

Similar Posts