< Back
Movies

Movies
നിമിഷ ഇനി മറാത്തി പറയും; 'ഹവ്വാഹവ്വായ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
|27 Jan 2022 2:35 PM IST
മറാത്തി തര്ക് പ്രൊഡക്ഷൻസിന്റേയും 99 പ്രൊഡക്ഷൻസിന്റെയും ബാനറിൽ മഹേഷ് തിലേകറും വിജയ് ഷിൻഡയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മലയാളത്തിലെ മുൻനിര നായികാ പട്ടികയിലുള്ള നിമിഷ സജയൻ മറാത്തി സിനിമയിൽ അഭിനയിക്കുന്നു. 'ഹവ്വാഹവ്വായ്' എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയൻ മറാത്തിയിൽ എത്തുന്നത്. മഹേഷ് തിലേകറാണ് സംവിധാനം.
നിമിഷ സജയൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഏപ്രിൽ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മറാത്തി തര്ക് പ്രൊഡക്ഷൻസിന്റേയും 99 പ്രൊഡക്ഷൻസിന്റെയും ബാനറിൽ മഹേഷ് തിലേകറും വിജയ് ഷിൻഡയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പങ്കജ് പദ്ഘാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആശാ ഭോസ്‌ലെ ചിത്രത്തിലെ ഗാനം ആലപിച്ചിട്ടുണ്ട്. ഫഹദ് നായകനായ 'മാലിക്' ആണ് നിമിഷ സജയന്റേതായി അവസാനം പുറത്ത് വന്ന ചിത്രം. മഹേഷ് നാരായണനാണ് മാലിക് സംവിധാനം ചെയ്തത്.