< Back
Movies
കട്ടക്കലിപ്പില്‍ നിവിന്‍, പടവെട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Movies

കട്ടക്കലിപ്പില്‍ നിവിന്‍, പടവെട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Web Desk
|
20 Oct 2021 10:09 PM IST

ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു വാര്യരും നിവിനും ഒന്നിച്ചഭിനയിക്കുന്നു.

നിവിന്‍ പോളി നായകാനാവുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു വാര്യരും നിവിനും ഒന്നിച്ചഭിനയിക്കുന്നു.

സംഘര്‍ഷവും പോരാട്ടവും അതിജീവനവും മനുഷ്യന്‍ ഉള്ളിടത്തോളം കാലം തുടര്‍ന്നുകൊണ്ടിരിക്കും എന്ന് പറഞ്ഞാണ് ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിവിനും മഞ്ജുവാര്യര്‍ക്കുമൊപ്പം അദിഥി ബാലനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍ എന്നിവരോടപ്പം സംവിധായകന്റെ നാടായ മലൂരിലെ നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. നടന്‍ സണ്ണിവെയിന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. യൂഡ്‌ലി ഫിലിംസും നിര്‍മാണ പങ്കാളിയാണ്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും.

പാര്‍ശ്വവത്കരിക്കപ്പെട്ട നിസ്സാഹായനായ ഒരാള്‍, സാഹചര്യങ്ങളോട് പടപൊരുതി ജീവിതം തിരിച്ചുപിടിക്കുന്ന കഥയാണ് പടവെട്ട് മുന്നോട്ടു വയ്ക്കുന്ന ആശയം. ഗോവിന്ദ് വസന്തയാണ് സംഗീതം. ദീപക് ഡി മേനോന്‍ ഛായഗ്രഹണനും ഷഫീഖ് മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Similar Posts