< Back
Movies
babygirl movie
Movies

വീണ്ടും ഹിറ്റടിക്കാൻ നിവിൻ പോളി, ബേബി ഗേൾ ഓൺലൈനായി ബുക്ക് ചെയ്യാം

Web Desk
|
21 Jan 2026 1:19 PM IST

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്

മലയാള സിനിമയിലേക്ക് സൂപ്പർ ഹിറ്റ് കം ബാക്ക് നടത്തിയ നിവിൻ പോളിയുടെ അടുത്ത ചിത്രമായ ബേബി ​ഗേളിന്റെ ഓൺലൈൻ ബുക്കിങ് തുടങ്ങി.

ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്.

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ബേബി ഗേൾ മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രം. അത്തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കുന്നതിനുള്ള ബോബി സഞ്ജയ് ടീമിന്റെ മികവും പ്രേക്ഷകർക്ക് സുപരിചിതമാണ്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സംവിധായകനായ അരുൺ വർമ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. മാസ്സ് പടത്തിൽ നിന്നും ഒരു റിയൽ സ്റ്റോറിയിലേക്ക് കടക്കുകയാണ് ബേബിഗേളിലൂടെ.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്, എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ, സംഗീതം - സാം സി.എസ്, കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ - അഖിൽ യശോധരൻ, കലാസംവിധാനം - അനീസ് നാടോടി, കോസ്റ്റ്യും - മെൽവി ജെ., മേക്കപ്പ് -റഷീദ് അഹമ്മദ്, സ്റ്റണ്ട് വിക്കി, സൗണ്ട് മിക്സ് -ഫസൽ എ ബെക്കർ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് റെക്കോർഡിസ്റ്റ്- ഗായത്രി എസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ, നവനീത് ശ്രീധർ, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, പിആർഓ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി, ടൈറ്റിൽ ഡിസൈൻ -ഷുഗർ കാൻഡി, പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്-ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, അ‍ഡ്‌വെർടൈസിങ് കൺസൾട്ടന്റ് - ബ്രിങ്ഫോർത്ത്. BookMyShow : https://in.bookmyshow.com/movies/kochi/baby-girl/ET00466209

Similar Posts