< Back
Movies
officer on duty, kunchako boban
Movies

ഡ്യൂട്ടി തുടങ്ങിയത് മുതൽ ട്രെൻഡിങ്ങിൽ ഓഫീസർ ഓൺ ഡ്യൂട്ടി

Web Desk
|
25 Feb 2025 4:51 PM IST

ആ​ഗോളവ്യാപകമായി 20 കോടിക്ക് മുകളിൽ കളക്ഷൻ നേടി

നായാട്ടിന് ശേഷം കുഞ്ചാക്കോ ബോബൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും ഒരേപോലെ നേടി തിയേറ്ററിൽ മുന്നേറുകയാണ് ചിത്രം.

റിലീസ് ദിനം മുതൽ ടിക്കറ്റ് ബുക്കിങ്ങിൽ കേരളത്തിൽ ട്രൻഡിങ് പട്ടികയിലാണ് ഓഫീസർ ഓൺ ഡ്യൂട്ടി. തിങ്കളാഴ്ചയും ചിത്രം കേരളത്തിൽ ഹൗസ്ഫുൾ ഷോകളുമായാണ് ഓടിയത്. ആ​ഗോളവ്യാപകമായി 20 കോടിക്ക് മുകളിൽ കളക്ഷൻ നേടി. ഒരു പോലീസുകാരന്റെയും പിതാവിന്റെയും മാനസിക സംഘർഷങ്ങൾ ഉൾപ്പെടെ ആദ്യാവസാനം കുഞ്ചാക്കോ ബോബൻ എന്ന നടന്റെ അതുല്യ പ്രകടനം ചിത്രത്തിൽ കാണാം. ശിവരാത്രി ദിനത്തിൽ പല തിയേറ്ററുകളിലും ലേറ്റ് നൈറ്റ് ഷോകൾ ഉൾപ്പെടെ പ്രേക്ഷക അഭ്യർഥന പ്രകാരം അഡിഷണൽ ഷോകൾ ചാർട്ട് ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ കരിയർ ഹിറ്റായി മാറിയ ഓഫീസർ ഓൺ ഡ്യൂട്ടിയിൽ ഓരോ കഥാപാത്രത്തേയും അവതരിപ്പിച്ച താരങ്ങൾ ഗംഭീരപ്രകടനമാണ് നടത്തിയിരിക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസർ ഓൺ ഡ്യൂട്ടി ഇന്ത്യയിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചത്.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലൂടെ പരിചിതനായ ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ സഹസംവിധായകൻ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നിവരുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് നിർമാണം. ‘പ്രണയ വിലാസ’ത്തിന്റെ ടീം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പിആർഒ പ്രതീഷ് ശേഖർ.

Related Tags :
Similar Posts