< Back
Movies
ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഒരു വടക്കൻ തേരോട്ട’ത്തിന്റെ  ടീസർ പുറത്ത്
Movies

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഒരു വടക്കൻ തേരോട്ട’ത്തിന്റെ ടീസർ പുറത്ത്

Web Desk
|
27 May 2025 12:32 PM IST

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടും’ എന്ന ചിത്രത്തിന്റെ ടീസർ സരിഗമ മ്യൂസിക് പുറത്തിറക്കി.

നാട്ടിൻ പുറത്തുകാരനായ സാധാരണക്കാരന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ അവതരിപ്പിക്കുന്നത് പോലെയാണ് ടീസർ കാണുമ്പോൾ തോന്നുന്നത്. ധ്യാനിനൊപ്പം മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയ ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ നിർവഹിക്കുന്നത് ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിന്റെ മകൾ ടാൻസനും ആണ്.

സനു അശോക് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം : പവി കെ പവൻ നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ്: സൂര്യ എസ് സുബാഷ്, ജോബിൻ വർഗീസ്. ടീസറിൽ സൂചന നൽകിയത് പ്രകാരം ചിത്രം ഉടനെ മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും.

Similar Posts