< Back
Movies
pariwar
Movies

തിയേറ്റർ ചിരിപൂരമാക്കാൻ പരിവാർ എത്തുന്നു

Web Desk
|
6 March 2025 10:36 AM IST

പേര് സൂചിപ്പിക്കുന്നത് പോലെ കുടുംബ ബന്ധങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ നർമത്തിൽ കലർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പരിവാർ അടുത്ത ദിവസം തിയേറ്ററുകളിലെത്തും.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ മൂവിയുടെ ഓൺലൈൻ ബുക്കിങ് റിലീസിനോട് അനുബന്ധിച്ച് ആരംഭിച്ചു. കോമഡി ഫാമിലി എന്റർടെയ്നർ മൂവിയായിരിക്കും പരിവാർ എന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ സൂചിപ്പിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ കുടുംബ ബന്ധങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ നർമത്തിൽ കലർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായതിനാൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കരുതാം.

ആൻ സജീവ്, സജീവ് പികെ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. സന്തോഷ് വർമ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ, മേക്കപ്പ്-പട്ടണം ഷാ, എഡിറ്റർ-വിഎസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എംആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ, കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ, പ്രാഗ് സി, സ്റ്റിൽസ്-രാംദാസ് മാത്തൂർ, വിഎഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര, മാർക്കറ്റിങ്- റംബൂട്ടൻ,

പിആർഒ- എഎസ് ദിനേശ്, അരുൺ പൂക്കാടൻ, അ‍ഡ്‌വെർടൈസ്മെന്റ് - ബ്രിങ് ഫോർത്ത്.

Related Tags :
Similar Posts