< Back
Movies
ponman, basil joseph
Movies

പൊൻമാൻ; പൊന്നാണെന്ന് താരങ്ങൾ

Web Desk
|
6 Feb 2025 10:37 AM IST

എഴുത്തുകാരൻ ജിആർ ഇന്ദു ​ഗോപന്റെ തിരക്കഥയെഴുതിയ പൊൻമാൻ തിയേറ്ററിൽ ഹിറ്റായി ഓടികൊണ്ടിരിക്കുകയാണ്

ബേസിൽ ജോസഫ്-ജ്യോതിഷ് ശങ്കർ സിനിമ പൊൻമാനിനെ പ്രശംസിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് സഞ്ജു ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. എഴുത്തുകാരൻ ജിആർ ഇന്ദു ​ഗോപന്റെ തിരക്കഥയെഴുതിയ പൊൻമാൻ തിയേറ്ററിൽ ഹിറ്റായി ഓടികൊണ്ടിരിക്കുകയാണ്.

മഞ്ജു വാര്യർ, മാല പാർവതി, ഡിജോ ജോസ് ആന്റണി, ജോഫിൻ ടി ചാക്കോ, ലിജോ ജോസ്, ശ്രീധരൻ പിള്ള, ജിയോ ബേബി, അരുൺ ഗോപി, തമർ കെവി, ടിനു പാപ്പച്ചൻ, മഹേഷ്‌ ഗോപാൽ, ടോവിനോ തോമസ്, പിസി വിഷ്ണുനാഥ്‌, ഹനീഫ് അദേനി, സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയ കല, കായിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ളവരും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞിരുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച പൊൻമാൻ എന്ന ചിത്രം ജിആർ ഇന്ദു ഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫിനെ കൂടാതെ സജിൻ ഗോപു, ലിജോ മോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പരമ്പോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 2003 ന് ശേഷം കൊല്ലം ജില്ലയുടെ തീരദേശത്ത് നടന്ന ഒരു വിവാഹവും അതുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെടുകയും ചെയ്ത അജേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് പൊൻമാനിൽ പറയുന്നത്. ശരിക്കും നടന്ന സംഭവം എന്ന നിലയിൽ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Tags :
Similar Posts