< Back
Movies
ukok movie
Movies

തിയേറ്ററുകളിൽ തരംഗമായി രഞ്ജിത്ത് സജീവന്റെ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള

Web Desk
|
20 Jun 2025 3:09 PM IST

വിദേശത്തേക്ക് പോയി ജീവിതം നഷ്ടപ്പെട്ട യുവാക്കളുടെ കഥയാണ് സിനിമ ചർച്ച ചെയ്യുന്നത്.

അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌‍ഡം ഓഫ് കേരള തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. രഞ്ജിത്ത് സജീവൻ നായകനായി എത്തുന്ന ചിത്രം സമൂഹത്തെ ആഴത്തിൽ ബാധിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ പ്രേക്ഷകരുടെ ഹൃദയം തൊടുന്നുണ്ട്.

ഒരച്ഛന്റെയും മകന്റെയും ബന്ധത്തിലൂടെ തുടക്കമെടുക്കുന്ന ചിത്രം, പതിയെ രാഷ്ട്രീയവും കുടുംബ കാര്യങ്ങളും മറികടന്ന് കേരളത്തിന്റെ ഇന്നത്തെ യാഥാർഥ്യങ്ങളിലേക്ക് കടന്നുപോകുന്നുണ്ട്. വിദേശത്തേക്ക് പോയി ജീവിതം നഷ്ടപ്പെട്ട യുവാക്കളുടെ കഥ ഹൃദയഭേദകമായ വേദനയോടെ ചർച്ച ചെയ്യുമ്പോൾ, സിനിമ തീർന്നിട്ടും കാണികൾ തങ്ങളുടെ ചിന്തകളിൽ കഴിയുന്നുണ്ട്.

ചിത്രത്തിൽ ജോണി ആന്റണിയുടെ പ്രകടനം പ്രത്യേകം പരാമർശിക്കേണ്ടതാണ്. ഇമോഷണൽ രംഗങ്ങളിൽ അദ്ദേഹം വളരെ തന്മയത്തത്തോടെ അഭിനയിച്ചിട്ടുണ്ട്. കൂടാതെ, പുതുമുഖ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി.

ഉപചാരപൂർവം ഗുണ്ട ജയനിന് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ 'യുണൈറ്റഡ് കിങ്‌ടം ഓഫ് കേരള' മികച്ച അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ് ആൻഡ് പൂയപ്പള്ളി ഫിലിംസ് ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് സിനിമ നിർമിച്ചിരിക്കുന്നത്.

ഇന്ദ്രൻസ്, മനോജ് കെ ജയൻ, മീര വാസുദേവ്, മഞ്ജു പിള്ള, തുടങ്ങിയവർ അടങ്ങിയ ചിത്രത്തിൽ സംവിധായകന് അൽഫോൻസ് പുത്രന്റെ സാന്നിധ്യവും മറ്റൊരു ആകർഷണമായി മാറുന്നുണ്ട്.

സിനോജ് പി അയ്യപ്പന്റെ ഛായാഗ്രഹണവും രാജേഷ് മുരുകേശന്റെ സംഗീതവും ചിത്രത്തെ മികവുറ്റത്താകുന്നുണ്ട്.

Related Tags :
Similar Posts