< Back
Movies
കലാലയ ജീവിതവും പ്രണയവും; രഞ്ജിത്ത് ശങ്കറിന്‍റെ ഫോർ ഇയേർസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
Movies

കലാലയ ജീവിതവും പ്രണയവും; രഞ്ജിത്ത് ശങ്കറിന്‍റെ 'ഫോർ ഇയേർസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

Web Desk
|
1 Nov 2022 9:10 PM IST

പതിനായിരത്തിലധികം കോളേജ് വിദ്യാര്‍ഥികള്‍ കേരളപ്പിറവി ദിനത്തിൽ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്

കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന രഞ്ജിത്ത് ശങ്കർ ചിത്രം 'ഫോർ ഇയേർസിന്‍റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രിയാവാര്യരും സർജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബർ 25 ന് തിയേറ്ററുകളിലെത്തും. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും നിർമിക്കുന്ന ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ഒപ്പം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സെന്റ് മേരിസ് കോളേജ് തൃശൂർ, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സെന്റ് തോമസ് കോളേജ് തൃശൂർ എന്നിവിടങ്ങളിലെ പതിനായിരത്തില്പരം വിദ്യാർത്ഥികളും അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

ഒരിടവേളക്ക് ശേഷം പ്രിയാ വാര്യർ കേന്ദ്ര കഥാപാത്രത്തിലൂടെ തിരിച്ചെത്തുന്ന ഫോർ ഇയേർസിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, മ്യൂസിക് ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, ലിറിക്‌സ് : സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ. മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആർട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈൻ ഹംസാ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽ സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

Related Tags :
Similar Posts