< Back
Movies
കോവിഡ്; ഷെയിൻ നിഗം ചിത്രം വെയിൽ റിലീസ് മാറ്റി
Movies

കോവിഡ്; ഷെയിൻ നിഗം ചിത്രം 'വെയിൽ' റിലീസ് മാറ്റി

Web Desk
|
27 Jan 2022 3:08 PM IST

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രം നവാഗതനായ ശരത്ത് ആണ് സംവിധാനം ചെയ്യുന്നത്

കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന ഘട്ടത്തിൽ നിരവധി മലയാള ചിത്രങ്ങളുടെ തിയേറ്റർ റിലീസ് മാറ്റിയിരുന്നു. ഇപ്പോഴിതാ ഷെയിൻ നിഗം നായകനായി എത്തുന്ന 'വെയിൽ' എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. കോവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് മാറ്റുന്നതായി നിർമ്മാതാക്കളായ ഗുഡ് വിൽ എന്റർടെയ്ൻമെന്റ്‌സ് തന്നെയാണ് അറിയിച്ചത്. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

'തിയേറ്ററിൽ ഉടമകളുടെ അഭ്യാർത്ഥന പരിഗണിച്ചും, കോടിക്കണക്കിന് സിനിമാ പ്രേമികളുടെ വിലപ്പെട്ട ആരോഗ്യം കണക്കിലെടുത്തും ഞങ്ങൾ വെയിൽ എന്ന സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള എല്ലാ തിയറ്ററുകളിലും വെയിൽ എത്രയും വേഗം ഉയരുകയും തിളങ്ങുകയും ചെയ്യും', എന്നാണ് ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സ് പ്രസ്താവനയിൽ അറിയിച്ചത്.

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രം നവാഗതനായ ശരത് ആണ് സംവിധാനം ചെയ്യുന്നത്. ശരത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. സംഗീതം പ്രദീപ് കുമാർ.

Similar Posts