< Back
Movies
Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha first look poster
Movies

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; ചിത്രം മെയ് 16ന് തീയേറ്ററുകളിലേക്ക്

Web Desk
|
9 March 2024 10:23 AM IST

മമ്മൂട്ടി കമ്പനി, പൃഥ്വിരാജ്, ടൊവിനോ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഹൃദയഹാരിയായ പോസ്റ്ററുകള്‍ പുറത്തു വന്നിട്ടുള്ളത്

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനി, പൃഥ്വിരാജ്, ടൊവിനോ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഹൃദയഹാരിയായ പോസ്റ്ററുകള്‍ പുറത്തു വന്നിട്ടുള്ളത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തില്‍ സുരേശനും സുമലതയുമാകുന്നത്. മൂവരുടെയും സോഷ്യല്‍ മീഡിയ പേജിലൂടെ റീലിസായ പോസ്റ്ററുകളില്‍ മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങളിലെ ലുക്കിലാണ് സുരേശനേയും സുമലതയെയും അവതരിപ്പിച്ചിരിക്കുന്നത്. ഒരേ പ്രണയകഥ മൂന്ന് കാലഘട്ടങ്ങളിലൂടെ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്നുവെന്ന് സൂചന നല്‍കുന്ന തരത്തിലാണ് പോസ്റ്ററുകള്‍ പുറത്തു വന്നിട്ടുള്ളത്.

കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കൊഴുമ്മല്‍ രാജീവനായി പ്രേക്ഷകപ്രീതി നേടിയ ചാക്കോച്ചന്റെ ലുക്കും ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിച്ച മറ്റൊരു സവിശേഷത. വമ്പന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ റെക്കോര്‍ഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളില്‍ നീണ്ട ഷൂട്ട് ചിത്രത്തിനുണ്ടായിരുന്നു.

അജഗജാന്തരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പള്ളി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുല്‍ നായര്‍.

ക്രിയേറ്റീവ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്, ഛായാഗ്രഹണം : സബിന്‍ ഉരാളുകണ്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: കെ.കെ. മുരളീധരന്‍, എഡിറ്റര്‍: ആകാശ് തോമസ്, മ്യൂസിക്: ഡോണ്‍ വിന്‍സെന്റ്, ആര്‍ട്ട് ഡയറക്ഷന്‍: ജിത്തു സെബാസ്റ്റ്യന്‍, മിഥുന്‍ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍: അനില്‍ രാധാകൃഷ്ണന്‍, സൗണ്ട് മിക്‌സിങ്: സിനോയ് ജോസഫ്, ലിറിക്‌സ്: വൈശാഖ് സുഗുണന്‍, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, മേക്കപ്പ്: ലിബിന്‍ മോഹനന്‍, സ്റ്റണ്ട്‌സ്: മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍, കളറിസ്റ്റ് : ലിജു പ്രഭാകര്‍ വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ്, പിക്ടോറിയല്‍ ഫ്ക്‌സ്, ആക്‌സല്‍ മീഡിയ, ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ്.എക്‌സ്, സ്റ്റില്‍സ്: റിഷാജ് മുഹമ്മദ്, ടൈറ്റില്‍ ഗ്രാഫിക്‌സ്: സമീര്‍ ഷാജഹാന്‍ , പോസ്റ്റര്‍ ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, കൊറിയോഗ്രാഫേഴ്സ്: ഡാന്‍സിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, റിഷ്ദാന്‍ അബ്ദുള്‍ റഷീദ്, അനഘ മരിയ വര്‍ഗീസ്, കാവ്യ. ജി, പി ആര്‍ ഒ : ആതിര ദില്‍ജിത്. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

Similar Posts