< Back
Movies
ടെക്‌നോ ത്രില്ലർ ഡോൺമാക്‌സ് ചിത്രം അറ്റ് ടീസർ പുറത്തിറങ്ങി
Movies

ടെക്‌നോ ത്രില്ലർ ഡോൺമാക്‌സ് ചിത്രം 'അറ്റ്' ടീസർ പുറത്തിറങ്ങി

Web Desk
|
10 Jun 2022 8:05 PM IST

മലയാളത്തിൽ ആദ്യമായാണ് ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒ മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്

മലയാള സിനിമയിൽ എഡിറ്റിംഗ് രംഗത്തെ ഏറ്റവും പ്രമുഖ വ്യക്തിത്വമായ ഡോൺമാക്‌സ് ഒരുക്കുന്ന 'അറ്റ്' എന്ന സിനിമയുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. മലയാളത്തിൽ എച്.ഡി.ആർ ഫോർമാറ്റിൽ ഇറങ്ങുന്ന ആദ്യ ടീസറാണിത്. പുതുമുഖം ആകാശ് സെൻ ആണ് ചിത്രത്തിൽ നായകൻ ആകുന്നത്. ഇന്റർനെറ്റ് ലോകത്തെ ചതിക്കുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്‌വർക്കുകളും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺമാക്‌സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒ മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. 'അറ്റ്' ന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദുമാണ്.

പ്രൊജക്റ്റ് ഡിസൈൻ: ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്: അരുൺ മോഹനൻ, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് റെജിസ്, ആക്ഷൻ: കനൽക്കണ്ണൻ, ക്രീയേറ്റീവ് ഡയറക്ഷൻ: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, പി ആർ ഒ: ആതിര ദിൽജിത് , പി. ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ: മാമിജോ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Similar Posts