< Back
Movies
Thalapathy 68: Vijays next is titled The Greatest of All Time, actor stuns in double role
Movies

ദളപതിയുടെ ന്യൂ ഇയർ സമ്മാനം; വെങ്കിട്ട് പ്രഭു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

Web Desk
|
31 Dec 2023 7:18 PM IST

വെങ്കിട്ട് പ്രഭുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര് ദി ?ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്നാണ്

ദളപതി വിജയ് യുടെ 68-ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വെങ്കിട്ട് പ്രഭുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്നാണ്. ചിത്രം ഒരു ടൈം ട്രാവൽ ജോണർ ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

ശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോ?ഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. സിദ്ധാർത്ഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം. എ.ജി.എസ് എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. എ.ജി.എസ് എന്റർടെയിൻമെന്റിന്റെ 25-ാം ചിത്രമാണിത്.

അതേസമയം, വെള്ളപ്പൊക്കം മൂലം ജീവിതം ദുരിതത്തിലായ 1500 കുടുംബങ്ങൾക്ക് സഹായഹസ്തവുമായി വിജയ് എത്തിയിരുന്നു. തിരുനൽവേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് വിജയ് നേരിട്ടെത്തി സഹായം നൽകിയത്. ഇരുപ്രദേശങ്ങളിൽ നിന്നും വെള്ളപ്പൊക്കം മൂലം ജീവിതം ദുസഹമായ 750 കുടുംബങ്ങളെ വിജയ്‍യുടെ ഫാൻസ് അസോസിയേഷൻ തിരഞ്ഞെടുക്കുകയായിരുന്നു.


Similar Posts