< Back
Movies
മഹാവീര്യറിന്‍റെ ക്ലൈമാക്സ് മാറ്റി; ചിത്രം പുതിയ രൂപത്തില്‍ തിയേറ്ററുകളില്‍
Movies

മഹാവീര്യറിന്‍റെ ക്ലൈമാക്സ് മാറ്റി; ചിത്രം പുതിയ രൂപത്തില്‍ തിയേറ്ററുകളില്‍

Web Desk
|
30 July 2022 1:42 PM IST

ക്ലൈമാക്സിൽ വരുത്തിയിരിക്കുന്ന മാറ്റത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്

നിവിൻ പോളി ആസിഫ് അലി എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹാവീര്യര്‍ സിനിമയുടെ ക്ലൈമാക്‌സ് മാറ്റി. പ്രേക്ഷകർക്കുണ്ടായ ആശയക്കുഴപ്പം നീക്കാൻ ക്ലൈമാക്‌സിൽ ചെറിയൊരു മാറ്റം വരുത്തിയാണ് ചിത്രം ഇനി പ്രദർശിപ്പിക്കുക. ക്ലൈമാക്സിൽ വരുത്തിയിരിക്കുന്ന മാറ്റത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രണ്ടാം വാരത്തിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് അഭിനേതാക്കള്‍.

ടൈം ട്രാവലും ഫാന്‍റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജാണ്.

Similar Posts