< Back
Movies
ബന്ധങ്ങൾക്കിടയിൽ ശ്വാസം മുട്ടുന്നവരുടെ നേർക്കാഴ്ച്ച; ഒറ്റമരം നവംബർ 17ന് റിലീസാകും
Movies

ബന്ധങ്ങൾക്കിടയിൽ ശ്വാസം മുട്ടുന്നവരുടെ നേർക്കാഴ്ച്ച; 'ഒറ്റമരം' നവംബർ 17ന് റിലീസാകും

Web Desk
|
15 Nov 2023 8:30 PM IST

ചിത്രത്തിൻ്റെ ഓഡിയോ, ട്രെയിലർ ലോഞ്ച് എറണാകുളം ഐ.എം.എ. ഹാളിൽ വെച്ചു നടന്നു


സൂര്യ ഇവൻറ് ടീമിൻറെ ബാനറിൽ 'മോസ്‌കോ കവലക്ക്' ശേഷം ബിനോയ് വേളൂർ സംവിധാനം ചെയ്യുന്ന 'ഒറ്റമരം' സിനിമയുടെ ഓഡിയോ- ട്രെയിലർ ലോഞ്ച് എറണാകുളം ഐ.എം.എ. ഹാളിൽ വെച്ചു നടന്നു. പ്രസ്തുത ചടങ്ങിൽ ബാബു നമ്പൂതിരി, നീന കുറുപ്പ്, കൈലാഷ്, അഞ്ജന അപ്പുക്കുട്ടൻ, പ്രമോദ് വെളിയനാട്, സംവിധായകൻ സോഹൻ സീനുലാൽ, തിരക്കഥാകൃത്ത് ശ്യാം മോഹൻ, ഫെഫ്ക്ക യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ചാക്കോ കല്ലൂപ്പറമ്പൻ, സജീഷ് മണലയിൽ, ഡോ.അനീസ് മുസ്തഫ, മുൻഷി രഞ്ജിത്ത്, വിനോജ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

മലയാള സിനിമയിൽ നീണ്ട ഇടവേളയ്ക്കുശേഷം വിന്റേജ് ചിത്രങ്ങളെ ഓർമ്മപ്പെടുത്തുംവിധം കുടുംബബന്ധങ്ങളെ പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ഒറ്റമരം. ജീവിക്കാൻ മറന്നുപോയവരുടെ, ആഗ്രഹങ്ങൾ ത്യജിച്ചവരുടെ, ബന്ധങ്ങൾക്കിടയിൽ ശ്വാസം മുട്ടുന്നവരുടെ, നേർക്കാഴ്ച്ചയാണ് ഈ ചിത്രം. നവംബർ 17 ന് ഒറ്റമരം പ്രേക്ഷകരിലേക്കെത്തും. ബാബു നമ്പൂതിരി, കൈലാഷ്, നീന കുറുപ്പ്, ഗായത്രി, സുനിൽ എ സക്കറിയ, പി ആർ ഹരിലാൽ, മുൻഷി രഞ്ജിത്ത്, കൃഷ്ണപ്രഭ, അഞ്ജന അപ്പുകുട്ടൻ, സുരേഷ് കുറുപ്പ് , ലക്ഷ്മി സുരേഷ്, കോട്ടയം പുരുഷൻ, സോമു മാത്യു, ഡോക്ടർ അനീസ് മുസ്തഫ, ഡോക്ടർ ജീമോൾ, മനോജ് തിരുമംഗലം, സിങ്കൽ തന്മയ, മഹേഷ് ആർ കണ്ണൻ , മാസ്റ്റർ മർഫി, കുമാരി ദേവിക തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ക്യാമറ-രാജേഷ് പീറ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനോജ് നാരായണൻ, എഡിറ്റർ-സോബി എഡിറ്റ് ലൈൻ, മ്യൂസിക് & ഒറിജിനൽ സ്‌കോർ-വിശ്വജിത് സി.ടി, സൗണ്ട് ഡിസൈൻ-ആനന്ദ് ബാബു, ലിറിക്സ്-നിധിഷ് നടേരി & വിനു ശ്രീലകം, കളറിസ്റ്റ്-മുത്തുരാജ്, ആർട്ട്-ലക്ഷ്മൺ മാലം, വസ്ത്രാലങ്കാരം-നിയാസ് പാരി, മേക്കപ്പ്-രാജേഷ് ജയൻ, സ്റ്റിൽസ്-മുകേഷ് ചമ്പക്കര, പ്രൊഡക്ഷൻ കൺട്രോളർ-ശശി മയനൂർ, പ്രൊഡക്ഷൻ മാനേജർ-സുരേഷ് കുന്നേപ്പറമ്പിൽ, ലൊക്കേഷൻ മാനേജർ-റോയ് വർഗീസ്, പി.ആർ.ഓ-ഹസീന ഹസി എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Similar Posts