< Back
Movies
ദേവ് മോഹൻ ചിത്രം പുളളിയുടെ മോഷൻ പോസ്റ്റർ പുറത്ത്
Movies

ദേവ് മോഹൻ ചിത്രം 'പുളളി'യുടെ മോഷൻ പോസ്റ്റർ പുറത്ത്

Web Desk
|
5 Oct 2022 7:31 PM IST

മധു ബാലകൃഷ്ണൻ, ഗണേഷ് സുന്ദരം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്

കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന 'പുള്ളി 'എന്ന ചലച്ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നടന്മാരായ ഫഹദ് ഫാസിൽ, ആന്റണി വർഗീസ് എന്നിവരുടെ ഫേസ് ബുക്ക്/ഇൻസ്റ്റാഗ്രാം പേജുകളിലൂടെ റിലീസ് ചെയ്തു. ദേവ് മോഹൻ നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്. നവംബർ ആദ്യവാരം വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഗാനരചന ബി.കെ ഹരിനാരായണൻ, ജിജു അശോകൻ എന്നിവരാണ്. സംഗീതം ബിജിബാൽ. മധു ബാലകൃഷ്ണൻ, ഗണേഷ് സുന്ദരം എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ബിനുകുര്യൻ, ദീപു ജോസഫാണ് എഡിറ്റിങ്, കലാസംവിധാനം പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു.കെ.തോമസ്, ട്രെയിലർ, ടീസർ, സ്പെഷ്യൽ ട്രാക്‌സ് - മനുഷ്യർ, പി.ആർ.ഒ.- എസ്.ദിനേശ്, ആതിര ദിൽജിത്ത്. ആൻജോ ബെർലിനും ധനുഷ് ഹരികുമാറുമാണ് മോഷൻ പോസ്റ്റർ ഡിസൈനിങ്ങും സംഗീതവും നിർവഹിച്ചിരിക്കുന്നത്.

Similar Posts