< Back
Movies
sookshmadarshini movie
Movies

ബേസിലും നസ്രിയയും ഒന്നിക്കുന്നു; ‘സൂക്ഷ്മദര്‍ശിനി’ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Web Desk
|
15 Sept 2024 8:45 AM IST

ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടുമെത്തുന്നു

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സിന്റെയും എവിഎ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എംസിയുടെ കഥയ്ക്ക് അതുൽ രാമചന്ദ്രൻ, ടിബി ലിബിൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടും എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.

Similar Posts