< Back
Movies
padakkuthira movie poster
Movies

അജുവിനൊപ്പം പടനയിക്കാൻ രഞ്ജി പണിക്കറും നന്ദുവും ജോമോൻ ജ്യോതിറും; 'പടക്കുതിര'യുടെ പുതിയ പോസ്റ്റർ പുറത്ത്

Web Desk
|
16 Sept 2024 9:11 PM IST

കോമഡി, ആക്ഷൻ, ഡ്രാമ ജോണറിലുള്ളതാണ് ചിത്രം

അജു വർഗീസിനെ നായകനാക്കി സാലോൺ സൈമൺ സംവിധാനം ചെയ്യുന്ന ചിത്രം പടക്കുതിരയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മാധ്യമങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നന്ദു, ജോമോൻ ജ്യോതിർ, രഞ്ജി പണിക്കർ, അഖിൽ കവലയൂർ, സിജാ റോസ്, ഷമീർ തുടങ്ങിയവരാണുള്ളത്.

നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോൻറെ മകനായ നന്ദകുമാർ തൻറെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കർ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടർ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി, ആക്ഷൻ, ഡ്രാമ ജോണറിലുള്ളതാണ് ചിത്രം.

ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാബിൻസ് പ്രൊഡക്ഷൻസ്, ഫീൽ ഫ്‌ലൈയിംഗ് എൻറർടെയ്ൻമെൻറ്‌സ് എന്നീ ബാനറുകളിൽ ബിനി ശ്രീജിത്ത്, മഞ്ജു ശിവാനന്ദൻ എന്നിവർ ചേർന്നാണ് നിർമാണം.

സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, നന്ദു ലാൽ, അഖിൽ കവലയൂർ, ജോമോൻ, ഷമീർ, ദിലീപ് മേനോൻ, കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്, ഷാജു ശ്രീധർ, ബൈജു എഴുപുന്ന, ജെയിംസ് ഏലിയ, കാർത്തിക് ശങ്കർ, സ്മിനു സിജോ തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയിൽ ഒരുമിക്കുന്നത്. മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

ഛായാഗ്രഹണം: ജിജു സണ്ണി, സംഗീതം: ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, എഡിറ്റർ: ഗ്രേസൺ എസിഎ, കല: സുനിൽ കുമാരൻ, ആക്ഷൻ-മിറാക്കിൾ മൈക്കിൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ-ജിദു സുധൻ, അസിസ്റ്റന്റ് ഡയറക്ടർ- രഞ്ജിത്ത് കൃഷ്ണമോഹൻ, കെ.എം രാഹുൽ, ജെബിൻ ജെയിംസ്, ലിബിൻ ബാലൻ, ജെയ്ബിൻ ബേബി, മിഥുൻ നായർ, സോഷ്യൽ മീഡിയ മാനേജർ-അരുൺ കുമാർ, ലൈൻ പ്രൊഡ്യൂസർ: ഡോ. ടി. അജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: വിനോഷ് കെ. കൈമൾ, കോസ്റ്റ്യും: മെർലിൻ എലിസബത്ത്, മേക്കപ്പ്: രതീഷ് വിജൻ, പിആർഒ: എ.എസ് ദിനേശ്, അക്ഷയ് പ്രകാശ്.

Related Tags :
Similar Posts