< Back
Movies
മൈന്റിൽ പൈന്റിത്; ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന ശ്രീധന്യ കാറ്ററിംഗ് സർവീസിലെ ഗാനം ശ്രദ്ധേയമാകുന്നു
Movies

'മൈന്റിൽ പൈന്റിത്'; ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന 'ശ്രീധന്യ കാറ്ററിംഗ് സർവീസി'ലെ ഗാനം ശ്രദ്ധേയമാകുന്നു

Web Desk
|
11 Aug 2022 5:18 PM IST

ചിത്രം ഓഗസ്റ്റ് അവസാന വാരം തിയേറ്ററുകളിൽ എത്തും

ജിയോ ബേബിയുടെ സംവിധാനത്തിൽ എത്തുന്ന 'ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്' എന്ന ചിത്രത്തിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു. 'മൈന്റിൽ പൈന്റിത്' എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്. സംഗീതം പകർന്നിരിക്കുന്നത് ബേസിൽ സി.ജെ. സന്നിധാനന്ദനാണ് പാടിയിരിക്കുന്നത്. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി തന്നെ രചന നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.

ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം ബേസിൽ സി ജെ, മാത്യൂസ് പുളിക്കൻ, കലാസംവിധാനം നോബിൻ കുര്യൻ, വസ്ത്രാലങ്കാരം സ്വാതി വിജയൻ, ശബ്ദരൂപകൽപ്പന ടോണി ബാബു, എംപിഎസ്ഇ, വരികൾ സുഹൈൽ കോയ, അലീന, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ ഷിനോയ് ജി തലനാട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആരോമൽ രാജൻ, ലൈൻ പ്രൊഡ്യൂസർ നിദിൻ രാജു, കൊ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ, മാർട്ടിൻ എൻ ജോസഫ്, അസോസിയേറ്റ് ഡയറക്ടർ ദീപക് ശിവൻ, സ്റ്റിൽസ് അജയ് അളക്‌സ്, പരസ്യകല നിയാണ്ടർ താൾ, വിനയ് വിൻസൻ. മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് റോജിൻ കെ റോയ്. ചിത്രം ഓഗസ്റ്റ് അവസാന വാരം തിയേറ്ററുകളിൽ എത്തും.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത ജിയോ ബേബി ചിത്രം. ആന്തോളജി ചിത്രമായി ഒരുങ്ങിയ സിനിമയിൽ ഓൾഡ് ഏജ് ഹോം എന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്തിരുന്നത്. കൂടാതെ ഫ്രാൻസിസ് ലൂയിസ് സംവിധാനം ചെയ്ത റേഷൻ എന്ന ചിത്രത്തിൽ ജിയോ അഭിനയിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ പ്രത്യേക ജൂറി പരാമർശവും ഫ്രീഡം ഫൈറ്റിന് ജിയോ ബേബി കരസ്ഥമാക്കിയിരുന്നു

Similar Posts