< Back
Movies
ഇരട്ടത്തലയുള്ള  ആ ഒറ്റ വാക്ക്; തീർപ്പ് ടീസർ പുറത്ത്
Movies

'ഇരട്ടത്തലയുള്ള ആ ഒറ്റ വാക്ക്'; തീർപ്പ് ടീസർ പുറത്ത്

Web Desk
|
30 July 2022 12:51 PM IST

പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് അമ്പാട്ടാണ്

താരസഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'തീർപ്പിന്‍റെ' ടീസർ പുറത്തിറങ്ങി. 'വിധി തീർപ്പിലും പക തീർപ്പിലും കുടിയേറിയ ഇരട്ടത്തലയുള്ള ഒറ്റവാക്ക്' എന്ന പൃഥ്വിയുടെ മാസ് ഡയലോഗാണ് ടീസറിലെ ഹൈലൈറ്റ്. രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, വിജയ് ബാബു, പ്രിയ ആനന്ദ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്.

മുരളി ഗോപിയാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചിരിക്കുന്നത്. ഗാനരചനയും അദ്ദേഹം തന്നെ. ഗോപി സുന്ദറിൻ്റേതാണ് പശ്ചാത്തല സംഗീതം. കെ എസ് സുനിലാണ് ഛായാഗ്രഹണം നിരവഹിച്ചത്. എഡിറ്റിംഗ് - ദീപു ജോസഫ്. മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ- കോസ്റ്റ്യും - ഡിസൈൻ.- സമീറ സനീഷ്. ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - സുനിൽ കാര്യാട്ടുകര. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു.

Similar Posts