< Back
Movies
സംഭാഷണങ്ങളില്ല, ദുരൂഹത നിറച്ച് നാരദൻ; പുതിയ ട്രെയിലർ എത്തി
Movies

സംഭാഷണങ്ങളില്ല, ദുരൂഹത നിറച്ച് നാരദൻ; പുതിയ ട്രെയിലർ എത്തി

Web Desk
|
1 March 2022 7:54 PM IST

ദൃശ്യ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും ഉണ്ണി ആറിന്റേതാണ്. മാർച്ച് 3ന് ചിത്രം തിയറ്ററുകളിലെത്തും

ആഷിഖ് അബു- ടൊവിനൊ തോമസ് ചിത്രം നാരദന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ഒരു ഡയലോഗ് പോലും ഇല്ലാത്ത ട്രെയ്ലർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും ഉണ്ണി ആറിന്റേതാണ്. മാർച്ച് 3ന് ചിത്രം തിയറ്ററുകളിലെത്തും.

ആദ്യ ട്രെയിലറും മികച്ച പ്രതികരണം നേടിയിരുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ ട്രെയ്ലറിൽ എത്തിയത്. ഒരു പൊളിറ്റിക്കൽ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദൻ എന്നാണ് ട്രെയ്ലർ തരുന്ന സൂചന. അന്ന ബെൻ ആണ് ചിത്രത്തിലെ നായിക.

ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പിഎം ഡ്രീം മിൽ സിനിമാസിന്റെ ബാനറിൽ സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജാഫർ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖർ മേനോനും ഒർജിനൽ സൗണ്ട് ട്രാക്ക് നേഹയും യാക്സൺ പെരേരയുമാണ്

Similar Posts