< Back
Movies
മാധ്യമപ്രവർത്തകയായി വിദ്യാ ബാലൻ; ജൽസ മാർച്ച് 18ന് ആമസോൺ പ്രൈമിൽ
Movies

മാധ്യമപ്രവർത്തകയായി വിദ്യാ ബാലൻ; 'ജൽസ' മാർച്ച് 18ന് ആമസോൺ പ്രൈമിൽ

Web Desk
|
4 March 2022 5:29 PM IST

ഷെഫാലി ഷാ, മാനവ് കൗൾ, ഇഖ്ബാൽ ഖാൻ, ഷഫീൻ പട്ടേൽ തുടങ്ങിയവരും ജൽസയിൽ മുഖ്യ കഥാപാത്രങ്ങളായെത്തും

വിദ്യാ ബാലന്‍ നായികയാകുന്ന 'ജല്‍സ' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ മാര്‍ച്ച് 18ന് റിലീസ് ചെയ്യും. സുരേഷ് ത്രിവേണിയും വിദ്യാ ബാലനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ജല്‍സ. 'തുമാരി സുലു' എന്ന ചിത്രത്തിലായിരുന്നു ഇതിനു മുമ്പ് ഇരുവരും ഒന്നിച്ചത്.

വിദ്യാ ബാലന് പുറമെ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്‍ബാല്‍ ഖാൻ, ഷഫീൻ പട്ടേല്‍ തുടങ്ങിയവരും ജല്‍സയില്‍ മുഖ്യ കഥാപാത്രങ്ങളായെത്തും. ടി സീരിസിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു മാധ്യമപ്രവർത്തകയും അവരുടെ പാചകക്കാരിയും തമ്മിലുള്ള ബന്ധവും അവർ തമ്മിലുള്ള സംഘർഷങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. മാധ്യമപ്രവർത്തകയായാണ് വിദ്യ ബാലനെത്തുന്നത്. വിദ്യ ബാലൻ നായികയായെത്തുന്ന ഒരു കോമഡി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Related Tags :
Similar Posts