< Back
Movies
വിക്രമിനെ ഏറ്റെടുത്തതിന് നന്ദി, കേരളത്തിന്‍റെ സ്‌നേഹം പറഞ്ഞറിയിക്കാനാവാത്തത്: വിജയ് സേതുപതി
Movies

വിക്രമിനെ ഏറ്റെടുത്തതിന് നന്ദി, കേരളത്തിന്‍റെ സ്‌നേഹം പറഞ്ഞറിയിക്കാനാവാത്തത്: വിജയ് സേതുപതി

Web Desk
|
19 Jun 2022 6:26 PM IST

തന്‍റെ പുതിയ സിനിമയായ 'മാമനിതന്‍റെ' പ്രൊമൊഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോഴാണ് താരം കേരളക്കരയുടെ സ്നേഹത്തെക്കുറിച്ച് മനസ്സു തുറന്നത്

കൊച്ചി: ഉലകനായകന്‍ ചിത്രം വിക്രമിനെ ഏറ്റെടുത്തതിന് കേരളക്കരക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി. തമിഴ് നാട്ടില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ബേധിച്ച് മുന്നേറുന്ന ചിത്രത്തില്‍ വിജയ് സേതുപതി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തന്‍റെ പുതിയ സിനിമയായ 'മാമനിതന്‍റെ' പ്രൊമൊഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോഴാണ് താരം കേരളക്കരയുടെ സ്നേഹത്തെക്കുറിച്ച് മനസ്സു തുറന്നത്.

"കേരളത്തിന്‍റെ സ്‌നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. ഓരോ തവണ കേരളത്തിൽ വരുമ്പോഴും നിങ്ങളുടെ സ്‌നേഹത്തിന് മുന്നിൽ പകച്ചു നിൽക്കാറുണ്ട്. ഞാൻ അതിന് മാത്രം എന്താണ് ചെയ്തത് എന്നറിയില്ല. സ്വന്തം നാട്ടിൽ എന്‍റെ സ്വന്തം നാട്ടുകാരെ കാണുന്നത് പോലെ ഒരനുഭവമാണ് ഇവിടെ വരുമ്പോൾ. വിക്രമിനെ ഏറ്റെടുത്തതിന് നന്ദി. നല്ല പഠങ്ങളെ ഭാഷാ ബേധമില്ലാതെ ഏറ്റെടുക്കുന്നവരാണ് നിങ്ങൾ. ഇത് പോലെ മാമനിതനെയും നിങ്ങള്‍ ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നു"-വിജയ് സേതുപതി പറഞ്ഞു

വൈഎസ്ആർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ യുവൻ ശങ്കർ രാജയും സ്റ്റുഡിയോ 9- ഉം ചേർന്ന് നിർമിക്കുന്ന മാമനിതന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സീനു രാമസ്വാമിയാണ്. ചിത്രം ജൂൺ 24 നു പ്രദർശനത്തിന് എത്തും.

Related Tags :
Similar Posts