< Back
Entertainment
ധനുഷും മൃണാൾ താക്കൂറും വിവാഹിതരാകുന്നു? കല്യാണം ഫെബ്രുവരി 14ന്
Entertainment

ധനുഷും മൃണാൾ താക്കൂറും വിവാഹിതരാകുന്നു? കല്യാണം ഫെബ്രുവരി 14ന്

Web Desk
|
16 Jan 2026 2:27 PM IST

ധനുഷും മൃണാളും പ്രണയത്തിലാണെന്ന് കഴിച്ച കുറച്ചു നാളുകളായി ഗോസിപ്പുകൾ പരന്നിരുന്നു

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാലോകത്ത് മറ്റൊരു താരവിവാഹത്തിന് കൂടി വേദിയൊരുങ്ങുന്നു. പ്രമുഖ നടൻ ധനുഷും നടി മൃണാൾ താക്കൂറും വിവാഹിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 14ന് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

ധനുഷും മൃണാളും പ്രണയത്തിലാണെന്ന് കഴിച്ച കുറച്ചു നാളുകളായി ഗോസിപ്പുകൾ പരന്നിരുന്നു. ബോളിവുഡ് താരം അജയ് ദേവ്‍ഗണും മൃണാളും പ്രധാന വേഷത്തിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്‍റെ പ്രീമിയറിനെത്തിയ ധനുഷിനെ മൃണാൾ സ്വീകരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. മൃണാളിന്‍റെ പിറന്നാൾ ആഘോഷത്തിലും ധനുഷ് പങ്കെടുത്തിരുന്നു. ഗോസിപ്പുകളോട് ഇരുവരും മൗനം പാലിച്ചെങ്കിലും ഇവരുമായി അടുത്ത ബന്ധമുള്ളവര്‍ കുറച്ചു കാലം മുൻപ് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ ധനുഷും മൃണാളും ഡേറ്റിങ്ങിലാണെന്ന് സ്ഥിരീകരിച്ചിരുന്നു.

എന്നാൽ അഭ്യൂഹങ്ങളെക്കുറിച്ച് തനിക്കറിയാമെന്നും വായിച്ചപ്പോൾ അതൊക്കെ വെറും തമാശയായി തോന്നിയെന്നുമായിരുന്നു മൃണാളിന്‍റെ പ്രതികരണം. ധനുഷ് തന്റെ സൺ ഓഫ് സർദാർ 2 വിന്‍റെ പ്രീമിയറിൽ പങ്കെടുക്കാൻ ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പറന്നത് തനിക്കുവേണ്ടിയാണെന്ന വാർത്തകളോടും അവർ പ്രതികരിച്ചു. "ധനുഷ് സൺ ഓഫ് സർദാർ 2 പരിപാടിയിൽ പങ്കെടുത്തു. ആരും അത് തെറ്റിദ്ധരിക്കരുത്. അജയ് ദേവ്ഗണാണ് അദ്ദേഹത്തെ ക്ഷണിച്ചത്" എന്നും മൃണാൽ വ്യക്തമാക്കിയിരുന്നു.

Similar Posts