< Back
Entertainment
MS Dhoni to be re-released in Hyderabad
Entertainment

'എം.എസ് ധോണി' ഹൈദരാബാദിൽ റീ റീലീസിനൊരുങ്ങുന്നു

Web Desk
|
28 Jun 2023 10:15 AM IST

2016 ൽ റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസിൽ 216 കോടി രൂപ നേടിയിരുന്നു.

ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ് ധോണിയുടെ ബയോപിക്കായ എം.എസ് ധോണി: ദി അൺടോൾഡ് സ്‌റ്റോറി ഹൈദരാബാദിൽ റീ റിലീസിനൊരുങ്ങുന്നു. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ ചിത്രത്തിലെ പ്രകടനത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു. നീരജ് പാണ്ഡെയുടെ സംവിധാനത്തിൽ പുറത്തിറക്കിയ ചിത്രം ബോക്‌സോഫിസിൽ വൻവിജയമായിരുന്നു.

ധോണിയുടെ 42 -ാം ജന്മദിനത്തോടനുബന്ധിച്ച് നടന്റെയും ക്രിക്കറ്റ് താരത്തിന്റെയും ആരാധകർക്കായി ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് തെലുങ്കാനയിലും ആന്ധ്രാപ്രദേശിലുടനീളമുള്ള തിയേറ്ററുകളിൽ ജുലൈ 7 ന് പ്രത്യേക ഷോ ഒരുക്കുന്നത്.

ബാല്യകാലം മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി 2011 ലോകകപ്പിൽ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിലേക്കുള്ള ധോണിയുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. അനുപം ഖേർ, കിയാര അദ്വാനി, ദിശ പടാനി, ഭൂമിക ചൗള, ക്രാന്തി പ്രകാശ് ജാ, അലോക് പാണ്ഡെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. 2016 ൽ റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസിൽ 216 കോടി രൂപ നേടിയിരുന്നു.

Similar Posts