Entertainment
തിയറ്ററുകളില്‍ തീ പടര്‍ത്താന്‍ മുഹമ്മദ് മുഹ്‍സിന്‍ എം.എല്‍.എ; ഇന്ദ്രന്‍സിന്‍റെ ഇന്‍റര്‍നാഷണല്‍ ലുക്ക്, തീ ട്രെയിലര്‍ പുറത്ത്
Entertainment

തിയറ്ററുകളില്‍ 'തീ' പടര്‍ത്താന്‍ മുഹമ്മദ് മുഹ്‍സിന്‍ എം.എല്‍.എ; ഇന്ദ്രന്‍സിന്‍റെ ഇന്‍റര്‍നാഷണല്‍ ലുക്ക്, തീ ട്രെയിലര്‍ പുറത്ത്

ijas
|
28 July 2022 5:34 PM IST

അധോലോക നായകനായി ഇന്ദ്രന്‍സും മാധ്യമ സ്ഥാപന മേധാവിയുടെ വേഷത്തില്‍ പ്രേം കുമാറും ചിത്രത്തില്‍ എത്തുന്നു

പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിന്‍ നായകനാകുന്ന തീ റിലീസിനൊരുങ്ങുന്നു. ചിത്രം ഓഗസ്റ്റ് 12ന് തിയറ്ററുകളിലെത്തും. വസന്തത്തിന്‍റെ കനല്‍വഴികള്‍ എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ അനില്‍ വി നാഗേന്ദ്രന്‍ ആണ് തീ സംവിധാനം ചെയ്യുന്നത്.

അധോലോക നായകനായി ഇന്ദ്രന്‍സും മാധ്യമ സ്ഥാപന മേധാവിയുടെ വേഷത്തില്‍ പ്രേം കുമാറും എത്തുന്നു. വസന്തത്തിന്‍റെ കനല്‍വഴികളില്‍ സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്‍ത ഋതേഷ്, രമേശ് പിഷാരടി, വിനു മോഹന്‍, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, കോബ്ര രാജേഷ്, തട്ടീം മുട്ടീം ഫെയിം ജയകുമാര്‍, സോണിയ മൽഹാര്‍, രശ്മി അനില്‍, വി കെ ബൈജു എന്നിവര്‍ക്കൊപ്പം സി ആർ മഹേഷ് എം.എൽ.എ, മുന്‍ എംപിമാരായ കെ സുരേഷ് കുറുപ്പ്, കെ സോമപ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, വിപ്ലവഗായിക പി കെ മേദിനി, ഗായകൻ ഉണ്ണി മേനോൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, നാടൻ പാട്ടിന്റെ കുലപതി സി ജെ കുട്ടപ്പൻ, അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് ശോഭിക്കുന്ന ആർട്ടിസ്റ്റ് സുജാതൻ, സാഹസിക നീന്തലിൽ ഗിന്നസ് ലോക റെക്കോഡ് ജേതാവ് ഡോൾഫിൻ രതീഷ് തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായി എത്തുന്നു. എം എസ് ബാബുരാജിന്‍റെ കൊച്ചുമകൾ നിമിഷ സലിം, കലാഭവൻ സാബു, മണക്കാട് ഗോപൻ, സോണിയ ആമോദ്, കെ എസ് പ്രിയ, ശുഭ രഘുനാഥ്, വരലക്ഷമി, റെജി കെ പപ്പു, നടൻ ഉല്ലാസ് പന്തളം എന്നിവര്‍ ചിത്രത്തില്‍ പിന്നണി പാടുന്നുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്കും അധികാര ശക്തിയുള്ള അധോലോകത്തിനുമിടയില്‍ സംഭവിക്കുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് അണിയറക്കാര്‍ പറയുന്നു. സൂപ്പര്‍താരങ്ങളോ വന്‍ബജറ്റോ മോഹിപ്പിക്കുന്ന പരസ്യവാചകങ്ങളോ ഗ്രാഫിക്‌സോ ഇല്ലാതെ ചെറിയ നിറക്കൂട്ടില്‍, ചട്ടക്കൂടില്‍ ആണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ അനില്‍.വി.നാഗേന്ദ്രന്‍ പറയുന്നു. കേരളനിയമസഭാ സാമാജികര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച സിനിമയെന്നൊരപൂര്‍വതയും ചിത്രത്തിനുണ്ട്.

Similar Posts