< Back
Entertainment
എനിക്ക് പകരം വന്ന ആളാണ് അല്ലേ? അന്ന് മമ്മൂക്കയോട് നസീര്‍ സര്‍ ചോദിച്ചു
Entertainment

എനിക്ക് പകരം വന്ന ആളാണ് അല്ലേ? അന്ന് മമ്മൂക്കയോട് നസീര്‍ സര്‍ ചോദിച്ചു

Web Desk
|
6 Aug 2021 11:37 AM IST

നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്

സിനിമയില്‍ മമ്മൂട്ടിക്ക് 50 വയസ് തികയുകയാണ്. 1971 ആഗസ്ത് 6ന് പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നത്. വെള്ളിത്തിരയില്‍ മമ്മൂട്ടി അര നൂറ്റാണ്ട് തികയ്ക്കുമ്പോള്‍ സഹപ്രവര്‍ത്തകരും ആരാധകരും ആശംസകള്‍ കൊണ്ടുമൂടുകയാണ്. മമ്മൂട്ടിക്ക് ആശംസകള്‍ നേരുകയാണ് നടനും എം.എല്‍.എയുമായ മുകേഷ്.

മുകേഷിന്‍റെ കുറിപ്പ്

മലയാളസിനിമയിൽ മമ്മൂക്കയുടെ അരനൂറ്റാണ്ട്. 1971 ആഗസ്ത് 6നാണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്തത്...ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരൻ ആയി. സെക്കൻഡുകൾ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം....രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ (1973) കടത്തുകാരൻ ആയി... അതിൽ കടത്തുകാരനായ മമ്മൂക്കയോട് നസീർ സാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്"എനിക്ക് പകരം വന്ന ആളാണ് അല്ലേ "അതെ നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്.... മലയാളത്തിന്‍റെ നിത്യഹരിത യുവത്വത്തിന് ആശംസകൾ....

Related Tags :
Similar Posts