< Back
Entertainment

Entertainment
നഗ്ന ഫോട്ടോഷൂട്ട്: രൺവീർ സിങ്ങിന്റെ മൊഴിയെടുത്തു
|29 Aug 2022 6:04 PM IST
'പേപ്പർ' മാസികക്ക് വേണ്ടിയായിരുന്നു രൺവീറിന്റെ ഫോട്ടോഷൂട്ട്
മുംബൈ: നഗ്ന ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ രൺവീർ സിങ്ങിന്റെ മൊഴി രേഖപ്പെടുത്തി മുംബൈ പോലീസ്. തിങ്കളാഴ്ച രാവിലെ ചെമ്പൂർ പോലീസ് സ്‌റ്റേഷനിലെത്തിയാണ് താരം മൊഴി നൽകിയത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസമാണ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയതിന് രൺവീർ സിങ്ങിനെതിരെ പരാതിയെത്തുന്നത്. ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് മുംബൈയിലെ ശ്യാം മംഗാരം ഫൗണ്ടേഷൻ എന്ന എൻജിഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം 292,294 ഐടി ആക്ട് 509,67 എന്നീ വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
പേപ്പർ മാഗസിന് വേണ്ടിയായിരുന്നു രൺവീറിന്റെ ഫോട്ടോഷൂട്ട്. സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ച ചിത്രങ്ങൾ വളരെപ്പെട്ടന്ന് വൈറലാവുകയും വിവാദം ഉടലെടുക്കുകയുമായിരുന്നു.