< Back
Entertainment
Entertainment
അന്ധനായ പിയാനിസ്റ്റായി പൃഥ്വിരാജ്; ഭ്രമത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
|23 Sept 2021 12:06 PM IST
പൃഥ്വിയും റാഷി ഖന്നയും അഭിനയിച്ച ഈ ഗാനത്തിന് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ജെയ്ക്സ് ബിജോയാണ്
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്‍റെ ഭ്രമത്തിലെ "മുന്തിരിപ്പൂവോ" എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പൃഥ്വിയും റാഷി ഖന്നയും അഭിനയിച്ച ഈ ഗാനത്തിന് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ജെയ്ക്സ് ബിജോയാണ്. മിഥുൻ സുരേഷും ജെയ്ക്സിനൊപ്പം ഗാനത്തിന് ശബ്ദം നൽകിയിട്ടുണ്ട്. ബി.കെ ഹരിനാരായണന്‍റെ മനോഹരമായ വരികൾ ഗാനത്തെ കൂടുതല്‍ ആസ്വാദ്യമാക്കുന്നു.
ഉണ്ണി മുകുന്ദൻ, സുധീർ കരമന, മംമ്ത മോഹൻദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അന്ധനായി നടിക്കുന്ന ഒരു പിയാനിസ്റ്റിന്‍റെ ജീവിതത്തെക്കുറിച്ചുള്ള കഥയാണ് സിനിമ പറയുന്നത്. രവി കെ ചന്ദ്രൻ സംവിധാനം ചെയ്‌ത സിനിമ ഒക്ടോബർ 7ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.