< Back
Entertainment

Entertainment
നായകന്‍ ആര്യ; എമ്പുരാന് ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി
|7 Aug 2024 5:33 PM IST
സിനിമയുടെ പൂജ തമിഴ്നാട് നടന്നു
എമ്പുരാനു ശേഷം മുരളി ഗോപിയുടെ സ്ക്രിപ്റ്റിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ തമിഴ്നാട് രാമനാഥപുരത്ത് നടന്നു. ആര്യ നായകനാകുന്ന ഈ മലയാളം - തമിഴ് ചിത്രത്തിൽ തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെയും നിരവധി താരങ്ങൾ അണിനിരക്കുന്നു.
ടിയാൻ എന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. സൂപ്പർ ഹിറ്റ് തമിഴ് സിനിമ മാർക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത് ചിത്രമാണിത്.