Entertainment
നാട്ടുകാരന്‍ നായകന്‍, ചുമരെഴുതി തൃക്കാക്കരക്കാര്‍; മൈ നെയിം ഈസ് അഴകന്‍ വരുന്നു
Entertainment

നാട്ടുകാരന്‍ നായകന്‍, ചുമരെഴുതി തൃക്കാക്കരക്കാര്‍; മൈ നെയിം ഈസ് അഴകന്‍ വരുന്നു

Web Desk
|
23 Sept 2022 8:59 AM IST

നമ്മുടെ നാട്ടുകാരൻ ബിനു തൃക്കാക്കര നായകനാവുന്ന സിനിമ എന്നു പറഞ്ഞുകൊണ്ടാണ് ചുവരെഴുത്ത്

തെരഞ്ഞെടുപ്പ് സമയത്താണ് സാധാരണ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇതിനു വ്യത്യസ്തമായി ചുമരെഴുത്ത് നടത്തിയിരിക്കുകയാണ് തൃക്കാക്കരയിലെ നാട്ടുകാർ. ബിനു തൃക്കാക്കര നായകനാകുന്ന സിനിമ 'മൈ നെയിം ഈസ് അഴകൻ' എന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായാണ് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ചുമരെഴുത്ത് നടത്തിയിരിക്കുന്നത്.

നമ്മുടെ നാട്ടുകാരൻ ബിനു തൃക്കാക്കര നായകനാവുന്ന സിനിമ എന്നു പറഞ്ഞുകൊണ്ടാണ് ചുവരെഴുത്ത്. ബിനുവിന്‍റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. ശരണ്യ രാമചന്ദ്രൻ നായികയാവുന്ന ചിത്രം ബിസി നൗഫൽ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്റ്റംബർ 30നു തിയറ്ററുകളിലെത്തും.

ഒരു യമണ്ടൻ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്‍റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. . ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്‍റെ ബാനറിൽ സമദ് ട്രൂത്താണ് ചിത്രം നിർമിക്കുന്നത്. ഫൈസൽ അലി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങൾക്ക് ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്.



Similar Posts