< Back
Entertainment
ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് റാണ; ടിവി ഷോയ്ക്കിടെ ഫോണില്‍ വിളിച്ച് ഐ ലവ് യു പറഞ്ഞ് ബാലയ്യ
Entertainment

ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് റാണ; ടിവി ഷോയ്ക്കിടെ ഫോണില്‍ വിളിച്ച് 'ഐ ലവ് യു' പറഞ്ഞ് ബാലയ്യ

Web Desk
|
5 Jan 2022 9:27 AM IST

നടന്‍ റാണാ ദഗുബതി പങ്കെടുത്ത എപ്പിസോഡിന്‍റെ പ്രമോ വീഡിയോയാണ് വൈറല്

വിവാദ പ്രസ്താവനകളുടെ പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള താരമാണ് തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണ. ബാലയ്യ അവതാരകനായി എത്തുന്ന ചാറ്റ് ഷോയാണ് 'അണ്‍സ്‌റ്റോപ്പബിള്‍ വിത്ത് എന്‍ബികെ'. ഇപ്പോള്‍ ഷോയ്ക്കിടെയുള്ള ബാലയ്യയുടെ ഒരു ഫോണ്‍സംഭാഷണമാണ് വൈറലാകുന്നത്. നടന്‍ റാണാ ദഗുബതി പങ്കെടുത്ത എപ്പിസോഡിന്‍റെ പ്രമോ വീഡിയോയാണ് വൈറല്‍.

കഴിഞ്ഞ വര്‍ഷമായിരുന്നു റാണയുടെ വിവാഹം ഇതിനെ കുറിച്ചാണ് ബാലകൃഷ്ണ ആദ്യം ചോദിച്ചത്. പിന്നീട് ഭാര്യ മിഹികയെ കുറിച്ചും സ്വന്തം പേര് ഗൂഗിളില്‍ തപ്പി നോക്കാറുണ്ടോ എന്നൊക്കെയും ചോദിക്കുന്നുണ്ട്. റാണയുടെ തന്നെ സിനിമയിലെ ചില ഡയലോഗുകള്‍ പറയാന്‍ ആവശ്യപ്പെടുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അതേസമയം ഭാര്യയോട് ബാലകൃഷ്ണയ്ക്കുള്ള സ്നേഹത്തിന്‍റെ ആഴം എത്രത്തോളമുണ്ടെന്ന് പറയാന്‍ റാണ തിരിച്ചും ചോദിച്ചു. ഇതിനിടയില്‍ ബാലകൃഷ്ണ ഭാര്യ വസുന്ധരയോട് എപ്പോഴെങ്കിലും ഐ ലവ് യു എന്ന് പറഞ്ഞിട്ടുണ്ടോ എന്നും റാണ ചോദിക്കുന്നു. പെട്ടെന്ന് തന്നെ ഫോണ്‍ എടുത്ത് ഭാര്യയെ വിളിച്ച് ബാലകൃഷ്ണ അവരോട് ഐ ലവ് യൂ എന്ന് പറയുന്നതും വീഡിയോയില്‍ കാണാം.



Similar Posts