< Back
Entertainment
Dasara

ദസറയില്‍ നാനി

Entertainment

തീയായി നാനിയുടെ 'ദസറ'; 100 കോടിയിലേക്ക്

Web Desk
|
4 April 2023 11:57 AM IST

87 കോടി കലക്ഷനാണ് ചിത്രം ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിന്നായി കളക്ട് ചെയ്തിരിക്കുന്നത്

ഹൈദരാബാദ്: ബോക്സോഫീസില്‍ തീയായി നാനിയുടെ 'ദസറ'. ചിത്രം ചുരുങ്ങിയ ദിവസം കൊണ്ട് 100 കോടി ക്ലബിലേക്ക് കടക്കാനൊരുങ്ങുകയാണ്. 87 കോടി കലക്ഷനാണ് ചിത്രം ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിന്നായി കളക്ട് ചെയ്തിരിക്കുന്നത്.

വെറും നാലു ദിവസം കൊണ്ടാണ് ചിത്രം 87 കോടി നേടിയത്. ഞായറാഴ്ച നേടിയതിന്‍റെ പകുതിയിൽ താഴെയാണ് തിങ്കളാഴ്ച (ഏപ്രിൽ 3) ദസറയ്ക്ക് ലഭിച്ചത്. ആദ്യകാല കണക്കുകൾ പ്രകാരം ഏപ്രിൽ 3 ന് ദസറ കളക്ഷനിൽ വൻ ഇടിവ് രേഖപ്പെടുത്തി. ചിത്രം ഇന്ത്യയിൽ നിന്ന് ഏകദേശം 4 കോടി രൂപ നേടി.ആഴ്ചാവസാനം ഈ ഇടിവ് പ്രതീക്ഷിച്ചിരുന്നതായി ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രം കണ്ട എസ്.എസ് രൗജമൗലി ദസറ ടീമിനെ അഭിനന്ദിച്ചിരുന്നു. ട്വീറ്റിനെ തന്‍റെ 'ഓസ്‌കാർ' എന്ന് നാനി വിശേഷിപ്പിച്ചത്.

മാര്‍ച്ച് 30നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ശ്രീകാന്ത് ഒഡേലയാണ് ദസറയുടെ സംവിധാനം. വ്യത്യസ്തമായ മേക്കോവറിലാണ് നാനി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമുദ്രക്കനി, സായ് കുമാർ, സെറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകും.മലയാളം, തെലുങ്ക്, തമിഴ്, കന്നട, എന്നീ ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്.

Similar Posts