< Back
Entertainment

Entertainment
'ഞങ്ങൾ എത്തിക്‌സോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്' നാരദൻ ട്രെയിലർ പുറത്ത്
|25 Dec 2021 6:11 PM IST
ചിത്രത്തിൽ മാധ്യമ പ്രവർത്തകനായാണ് ടോവിനോ വേഷമിടുന്നത്.
വൈറസിന് ശേഷം ആഷിഖ് അബു-ടോവിനോ തോമസ് കൂട്ടുക്കെട്ടിൽ വരുന്ന 'നാരദന്റെ' ട്രെയിലർ പുറത്തിറങ്ങി. സമകാലിക മാധ്യമസംസ്‌കാരത്തെ വിമർശനാത്മകമായി അവതരിപ്പിക്കുന്ന ചിത്രം ജനുവരി 27 നാണ് തീയറ്ററിലെത്തുക. വേള്‍ഡ് വൈഡ് റിലീസായിരിക്കും. ചിത്രത്തിൽ മാധ്യമ പ്രവർത്തകനായാണ് ടോവിനോ വേഷമിടുന്നത്. ഉണ്ണി ആറിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അന്ന ബെൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ഷറഫൂദീൻ, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ജാഫർ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖർ മേനോനും ഒർജിനൽ സൗണ്ട് ട്രാക്ക് നേഹയും യാക്‌സൺ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്.