< Back
Entertainment
ഈ സീനുകൾ ഉണ്ടായിരുന്നു എങ്കിൽ നരസിംഹം 100 കോടി ക്ലബ്ബിൽ കയറിയേനെ!
Entertainment

ഈ സീനുകൾ ഉണ്ടായിരുന്നു എങ്കിൽ നരസിംഹം 100 കോടി ക്ലബ്ബിൽ കയറിയേനെ!

Web Desk
|
24 July 2021 8:36 AM IST

പ്രജിത്ത് കൈലാസവും ദീപു നവായികുളവും ചേര്‍ന്നാണ് നരസിംഹത്തിന്റെ രസകരമായ സ്പൂഫ് വീഡിയോ ചെയ്തിരിക്കുന്നത്

നരസിംഹത്തിലെ ഡിലീറ്റഡ് സീനെന്നെ പേരില്‍ പുറത്തിറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മിമിക്രി കലാകാരന്‍മാരായ പ്രജിത്ത് കൈലാസവും ദീപു നവായികുളവും ചേര്‍ന്നാണ് നരസിംഹത്തിന്റെ രസകരമായ സ്പൂഫ് വീഡിയോ ചെയ്തിരിക്കുന്നത്.

പ്രജിത്ത് കൈലാസവും ദീപു നവായികുളവും ചേര്‍ന്നാണ് നരസിംഹത്തിന്റെ രസകരമായ സ്പൂഫ് വീഡിയോ ചെയ്തിരിക്കുന്നത്


'ഈ സീനുകള്‍ ഉണ്ടായിരുന്നു എങ്കില്‍ നരസിംഹം നൂറു കോടി ക്ലബ്ബില്‍ കയറിയേനെ. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല', എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏഴ് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ രസകരമായിട്ടാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

മണപ്പള്ളി മാധവന്‍റെ ചിതാഭസ്മം നദിയില്‍ ഒഴുക്കാന്‍ വരുന്ന മണപ്പള്ളി പവിത്രനെ തടയാനെത്തുന്ന പൂവള്ളി ഇന്ദുചൂഡനൊപ്പം എത്തുന്ന ആളുകളായിട്ടാണ് പ്രജിതും ദീപുവുമെത്തുന്നത്. 1500 ദിവസക്കൂലി ലഭിക്കുന്ന പ്രതീക്ഷയിലാണ് ഇരുവരുമെത്തുന്നത്. എന്നാല്‍ ഇരുവരും ഓടിയെത്തുമ്പോഴേക്കും ഇന്ദുചൂഡന്‍റെ ഭീഷണിയെ തുടര്‍ന്ന് പവിത്രന്‍ മടങ്ങിപ്പോകുന്നു. ഒടുവില്‍ കൂലി ചോദിച്ച് ജസ്റ്റിസ് മാറഞ്ചേരി കരുണാകര മേനോന്‍റെ അടുത്ത് ഇരുവരും എത്തുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Similar Posts